ചി​റ​ക്ക​ര​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം; വാ​ർ റൂം ​സ​ജ്ജ​മാ​ക്കി
Monday, May 10, 2021 11:12 PM IST
ചാ​ത്ത​ന്ന​ർ: ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങളുടെ മേ​ൽ​നോ​ട്ട​ത്തി​ൽ വാ​ർ​ഡു​ത​ല സ​മി​തി​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
പ​ഞ്ചാ​യ​ത്തി​ൽ ദ്രു​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധിപ്പി​ക്കു​ക​യും ഓ​രോ ക്ല​സ്റ്റ​റു​ക​ളും അ​ട​ച്ചു പൂ​ട്ടി സു​ര​ക്ഷ ഉ​റ​പ്പാ​ക്കുകയും ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ർ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹെ​ൽ​പ് ഡെ​സ്ക് രു​പീ​ക​രി​ച്ചു. അ​ടി​യ​ന്തി​ര സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ ഹെ​ൽ​പ് ഡ​സ്കു​മ​ായോ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. രോ​ഗ​ബാ​ധി​ത​ർ​ക്കും ക്വാ​റന്‍റൈയി​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും മ​രു​ന്നും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും എ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വാ​ള​ന്‍റി​യ​ർ​മാ​രെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളുടെയും നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
വീ​ടു​ക​ളി​ൽ നി​ന്ന് രോ​ഗി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​താ​യു​ള്ള പ​രി​ച​ര​ണ കേ​ന്ദ്ര​വും ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റും അ​ടി​യ​ന്തി​ര​മാ​യി സ​ജ്ജ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.​ ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലെ സ്കൂ​ളു​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും മെ​ഡി​ക്ക​ൽ ടീ​മും പ​രി​ശോ​ധി​ക്കു​ക​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ത​ഹ​സി​ൽ​ദാ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽകു​ക​യും ചെ​യ്തു. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ലു​ട​ൻ സ്കൂ​ളു​ക​ൾ ഏ​റ്റെ​ടു​ത്ത് ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​ക്കാ​ർ​ക്ക് ആ​ഹാ​രം എ​ത്തി​ച്ചു കൊ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കും.
സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പാ​സ് ന​ൽകും. എ​ല്ലാ​വ​ർ​ക്കും മ​രു​ന്നും ആ​ഹാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.​
പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​സ് പ​രി​ശോ​ധ​നാ ക്യാ​മ്പു​ക​ൾ തു​ട​ർ​ന്ന് സം​ഘ​ടി​പ്പി​ക്കാ​നും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ഊ​ർ​ജി​ത​മാ​ക്കാ​നും ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ർ​ദേശം ന​ൽ​കി.​ യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ലാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മൈ​ല​ത്ത് എ​ഫ്എ​ൽറ്റിസി ആ​രം​ഭി​ച്ചു
കൊ​ട്ടാ​ര​ക്ക​ര: മൈ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൈ​ലം എം​ജിഎം സ്കൂ​ളി​ൽ എ​ഫ്എ​ൽ​റ്റിസി ​ആ​രം​ഭി​ച്ചു. നൂ​റു കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് ഫ​സ്റ്റ് ലൈൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ള​ത്.
നി​യു​ക്ത എംഎ​ൽ​എ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ സെ​ന്‍റ​റി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി. 2500 മാ​സ്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു.​ജി.​നാ​ഥി​ന് ബാ​ല​ഗോ​പാ​ൽ കൈ​മാ​റി.