ചി​കി​ൽ​സാ സൗ​ക​ര്യ​മൊ​രു​ക്കി നി​യു​ക്ത എം​എ​ൽഎ​യും ന​ഗ​ര​സ​ഭ​യും
Monday, May 10, 2021 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​തി​ൽ മ​റ്റു രോ​ഗ​ങ്ങ​ൾ​ക്ക് ഫോ​ൺ വ​ഴി ചി​കി​ൽ​സാ സൗ​ക​ര്യ​മൊ​രു​ക്കി നി​യു​ക്ത എംഎ​ൽഎ കെ.​എ​ൻ ബാ​ല​ഗോ​പാ​ലും ന​ഗ​ര​സ​ഭ​യും
ബാ​ല​ഗോ​പാ​ലി​ന്‍റെ ക്ര​മീ​ക​ര​ണ​ത്തി​ൽ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ മൂ​ന്നു ഡോ​ക്ട​ർ​മാ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.​ ദി​വ​സ​വും രാ​ത്രി എ​ട്ടു​മു​ത​ൽ ഫി​സി​ഷ്യ​ൻ ഡോ: ​ര​ഞ്ജി​ത് നാ​ഥി​നെ (ഫോ​ൺ: 974468418) യും ​രാ​വി​ലെ ഒന്പത് മു​ത​ൽ 10 വ​രെ ഫി​സി​ഷ്യ​ൻ ഡോ.ഷി​ബു യ​ശോ​ധ​ര​നെ (ഫോ​ൺ: 9961989648)യും ​പീ​ഡി​യാ​ട്രീ​ഷ്യ​ൻ​ ഡോ. റി​യാ​സി​നെ (ഫോ​ൺ: 9447150183) ഉ​ച്ച​കഴിഞ്ഞ് രണ്ടു മു​ത​ൽ നാലുവ​രെ​യും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
ന​ഗ​ര​സ​ഭ​യും മൂ​ന്നു ഡോ​ക്ട​ർ​മാ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ.അ​നി​ൽ​ത​ര്യ​നെ(ഫോ​ൺ: 9447364245) ഉച്ചകവിഞ്ഞ് മൂ​ന്നു മു​ത​ൽ നാ​ലു​വ​രെ​യും ഫി​സി​ഷ്യ​നും പീ​ഡി​യാ​ട്രീ​ഷ്യ​നു​മാ​യ ഡോ.​സ​ന്തോ​ഷ് (ഫോ​ൺ: 9447130003) നെ ​രാ​വി​ലെ 11 മു​ത​ൽ 12 വ​രെ​യും ഫി​സി​ഷ്യ​ൻ ഡോ.ഷാ​ഫി ( 9656014442) യെ രാത്രി മു​ത​ൽ എട്ടുവ​രെ​യും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ചി​കി​ൽ​സ തേ​ടാ​വു​ന്ന​താ​ണ്.