ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വാ​റ്റ് സം​ഘം സ​ജീ​വം
Tuesday, May 11, 2021 11:35 PM IST
അ​ഞ്ച​ല്‍: ലോക്ക് ഡൗണിന്‍റെ മറവിൽ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​ജ വാ​റ്റ് സം​ഘ​വും സ​ജീ​വ​മാ​യി. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കി​ടെ മാ​ത്രം ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ആ​യി​ര​ത്തി​ല​ധി​കം ലി​റ്റ​ര്‍ കോ​ട​യാ​ണ് പോ​ലീ​സും എ​ക്സൈ​സും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ച​ത്. അ​ഞ്ച​ലി​ല്‍ എ​ണ്ണൂ​റ്‍ ലി​റ്റ​ര്‍ കോ​ട ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചി​രു​ന്നു.

കേ​സി​ല്‍ ര​ണ്ടു​പേ​രേ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​രൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ 30 വ​യ​സു​ള്ള ഹ​രീ​ഷ് (30), വി​നോ​ദ് ഭ​വ​നി​ൽ കു​ഞ്ചു എ​ന്ന് വി​ളി​ക്കു​ന്ന വി​നോ​ദ് (35) എ​ന്നി​വ​രെ​യാ​ണ് ഏ​രൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.
കു​ള​ത്തു​പ്പു​ഴ​യി​ലെ വ​ന മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ഞൂ​റ് ലി​റ്റ​ര്‍ കോ​ട ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. നെ​ടു​വ​ന്നൂ​ര്‍​ക​ട​വ് പൂ​മ്പാ​റ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടു ലി​റ്റ​ര്‍ ചാ​രാ​യ​വും വ​റ്റാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​മാ​യി ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​മ്പാ​റ സ്വ​ദേ​ശി ശ​ശി​കു​മാ​ര്‍ ആ​ണ് പി​ടി​യി​ലാ​യ​ത്

ക​ട​യ്ക്ക​ലി​ല്‍ എ​ക്സൈ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​രു​ന്നൂ​റ് ലി​റ്റ​ര്‍ കോ​ട​യും മൂ​ന്ന് ലി​റ്റ​ര്‍ ചാ​രാ​യ​വും ക​ണ്ടെ​ത്തി. വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ലോ​ക്ക് ഡൗ​ണ്‍ ആ​യ​തി​നാ​ല്‍ വ​നപ്ര​ദേ​ശം, തോ​ട്ടം മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളു​ടെ വ​ര​വ് കു​റ​വാ​ണ്. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് ഇ​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ്യാ​ജ വാ​റ്റ് സ​ജീ​വ​മാ​യി ന​ട​ക്കു​ന്ന​ത്. പോ​ലീ​സോ എ​ക്സൈ​സോ ഇ​വി​ടേ​ക്ക് എ​ത്തി​യാ​ല്‍ വാ​റ്റ് സം​ഘ​ത്തെ അ​റി​യി​ക്കാ​നും ആ​ളു​ക​ള്‍ ഉ​ണ്ടാ​കും. അ​തു​കൊ​ണ്ട് ത​ന്നെ പ​രി​ശോ​ധ​ന​യും പ്ര​യാ​സ​ക​ര​മാ​ണ്.

ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ല്‍ വ​ന്‍​തോ​തി​ല്‍ വ്യാ​ജ മ​ദ്യം ഒ​ഴു​കെ​മെ​ന്ന് പോ​ലീ​സ് സ്പെ​ഷല്‍ ബ്രാ​ഞ്ച് വി​ഭാ​ഗ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ന്താ​യാ​ലും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ ത​ന്നെ​യാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.