ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ 344 ക്ല​സ്റ്റ​റു​ക​ൾ: സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം തു​ട​ങ്ങി
Wednesday, May 12, 2021 10:50 PM IST
ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​നെ344 ക്ല​സ്റ്റ​റു​ക​ളാ​യി ത​രം തി​രി​ച്ചു. ​ഓ​രോ ക്ല​സ്റ്റ​റു​ക​ളു​ടെ​യും ചു​മ​ത​ല ഓ​രോ ലീ​ഡ​റെ ഏ​ല്പി​ച്ചു.​ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റാ​ൻ ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി.
ആ​വ​ശ്യ​മു​ള്ള രോ​ഗ​ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കാ​ൻ ര​ണ്ട് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​ന ജ​ന​കീ​യ ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം വാ​ങ്ങാ​ൻ ക​ഴി​യും. നി​ർ​ധ​ന​രാ​യ​വ​ർ​ക്കു​ള്ള സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യും തു​ട​ങ്ങി.​ ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സു​ശീ​ലാ​ദേ​വി നി​ർ​വ​ഹി​ച്ചു.
എ​ല്ലാ വാ​ർ​ഡു​ക​ളി​ലും രോ​ഗ​നി​ർ​ണ്ണ​യ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു. 24 മ​ണി​ക്കു​റും ഹെ​ൽ​പ് ഡെ​സ്ക് സേ​വ​നം ല​ഭി​ക്കും. ആ​വ​ശ്യ​മു​ള്ള​വ​ർ 9846043354, 8075955272 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.