വീ​ട്ടി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആൾ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു
Thursday, June 10, 2021 11:59 PM IST
ചാ​ത്ത​ന്നൂ​ർ: അ​വ​ശ​നി​ല​യി​ൽ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മ​രി​ച്ചു. ചാ​ത്ത​ന്നൂ​ർ താ​ഴും കാ​ഞ്ഞി​ര​ത്തും​വി​ള ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വി​ള​യി​ൽ വീ​ട്ടി​ൽ ശ​ങ്ക​ര​പി​ള്ള (73)യാ​ണ് മ​രി​ച്ച​ത്.​ബ​ന്ധു​ക്ക​ളു​മാ​യി അ​ക​ന്ന് വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ശ​ങ്ക​ര​പി​ള്ള ആ​ഹാ​രം വാ​ങ്ങി കൊ​ടു​ക്കു​ന്ന​തും മ​റ്റും ഒ​രു ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. ലോ​ക് ഡൗ​ണാ​യ​തോ​ടെ ഓ​ട്ടോ തൊ​ഴി​ലാ​ളി​യു​ടെ സ​ഹാ​യം ല​ഭി​ക്കാ​തെ​യാ​യി.

പ​രി​സ​ര​വാ​സി​യാ​ണ് അ​വ​ശ​നി​ല​യി​ലാ​യ വ​യോ​ധി​ക​നെ ക​ണ്ടെ​ത്തി​യ​ത്.​കാ​ലി​ലെ വൃ​ണ​ങ്ങ​ൾ പ​ഴു​ത്ത് പു​ഴു​വ​രി​ച്ച നി​ല​യി​ലും ര​ണ്ട് വി​ര​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു. പ​രി​സ​ര​വാ​സി ചാ​ത്ത​ന്നു​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു.​പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും എ​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി​യ ശേ​ഷം നെ​ടു​ങ്ങോ​ലം ഗ​വ.​ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
കോ​വി​ഡ് ബാ​ധി​ത​നാ​യി​രു​ന്നു.​ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മ​രി​ച്ചു.