താ​ലൂ​ക്ക് ആ​ശു​പ​ത്രി​ മാനേജ്മെന്‍റ് യോഗം കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​കൾ ബഹിഷ്കരിച്ചു
Friday, June 11, 2021 10:09 PM IST
പു​ന​ലൂ​ർ : താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​ന​റ​ൽ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ളാ​യ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​വി​ജ​യ​കു​മാ​റും ഡി​സി​സി ട്ര​ഷ​റ​ർ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​നും ബ​ഹി​ഷ്ക​രി​ച്ചു.
പു​ന​ലൂ​ർ എം​എ​ൽ​എ പി ​എ​സ് സു​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​മാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ബ​ഹി​ഷ്ക​രി​ച്ച​ത്.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ​ത്തി​ൽ കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട്. ആ​ദ്യം 81 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ് എ​ന്ന് പ​റ​ഞ്ഞ​ത് പ​ണി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 98 കോ​ടി എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ധി​ക​മാ​യി ചി​ല​വാ​ക്കി​യ തു​ക ക​മ്മീ​ഷ​ൻ ആ​ണെ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി​യു​ണ്ട്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ സ്വ​കാ​ര്യ സ്വ​ത്താ​ക്കി ഈ ​ആ​തു​രാ​ല​യ​ത്തെ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ ചു​മ​ത​ല​യു​ള്ള എ​ച്ച് എം ​സി യെ ​നോ​ക്കു​കു​ത്തി​യാ​ക്കി മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ​ക്ക് ന​ക്കാ​പ്പി​ച്ച നി​യ​മ​ന​ങ്ങ​ൾ ന​ൽ​കി ത​ന്നി​ഷ്ട​പ്ര​കാ​രം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഈ ​ആ​ശു​പ​ത്രി​യെ പാ​ര​സെ​റ്റ​മോ​ൾ ഫൈ​വ് സ്റ്റാ​ർ ആ​ശു​പ​ത്രി ആ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ യും ​ന്യൂ​റോ സം​ബ​ന്ധ​മാ​യും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ജ​ന​റ​ൽ ആ​ശു​പ​ത്രി ആ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നി​ല്ല. വ​ലി​യ ചി​കി​ത്സാ പി​ഴ​വു​ക​ൾ ആ​ശു​പ​ത്രി​യി​ൽ ദി​നം​പ്ര​തി സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ചെ​റി​യ കേ​സു​ക​ൾ പോ​ലും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ന്ന റ​ഫ​റ​ൽ ആ​ശു​പ​ത്രി​യാ​യി മാ​റി​യി​രി​ക്കു​ന്നു.
ഇ​ഷ്ട​ക്കാ​രെ​യേ​ല്ലാം താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രെ എ​ല്ലാം പി​രി​ച്ചു​വി​ട്ടും നി​യ​മ​ന​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ന​ട​ത്തു​ക​യാ​ണ്. ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഒ​രു ഗൂ​ഢസം​ഘം ആ​ണ് ആ​ശു​പ​ത്രി​യു​ടെ ഭ​ര​ണം ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ പോ​ലും വ​ലി​യ അ​ഴി​മ​തി​യും വെ​ട്ടി​പ്പും ആ​ശു​പ​ത്രി​യു​ടെ മ​റ​വി​ൽ ന​ട​ക്കു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​രും ബ​ന്ധു​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പോ​ലും ന​ൽ​കു​ന്നി​ല്ല. പ​ല​രും അ​ത്യാ​സ​ന്ന​നി​ല​യി​ൽ ആ​കു​മ്പോ​ഴാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കോ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കോ മാ​റ്റു​ന്ന​ത്. ബ​ന്ധു​ക്ക​ളോ കൂ​ട്ടി​രി​പ്പു​കാ​രെ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ ചി​കി​ത്സാ പി​ഴ​വു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ സം​ഭ​വി​ക്കു​ന്നു.
എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി വി​ളി​ച്ചു ചേ​ർ​ക്കു​ന്നി​ല്ല. മു​നി​സി​പ്പ​ൽ അ​ധി​കാ​രി​ക​ളെ​യും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യേ​യും നോ​ക്കു​കു​ത്തി​യാ​ക്കി സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ക്ര​മ​ക്കേ​ടു​ക​ളും വെ​ട്ടി​പ്പും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. ഈ ​ക്ര​മ​ക്കേ​ടു​ക​ൾക്കെ​തി​രെ ശ​ക്ത​മാ​യ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​റും ഡി​സി​സി ട്ര​ഷ​റ​ർ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​നും അ​റി​യി​ച്ചു.