നാ​ട​ന്‍​തോ​ക്ക് ക​ണ്ടെ​ടു​ത്ത സം​ഭ​വം; പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല
Friday, June 11, 2021 11:11 PM IST
കു​ള​ത്തൂ​പ്പു​ഴ : ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ട്ടി​ല്‍ നി​ന്നും മൃ​ഗ​വേ​ട്ട​യ്ക്കു​പ​യോ​ഗി​ക്കു​ന്ന നാ​ട​ന്‍​തോ​ക്ക് ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ സ​മീ​പ പ്ര​ദേ​ശ​ത്തെ മ​റ്റു കോ​ള​നി​ക​ളി​ലും വ​ന​പ്ര​ദേ​ശ​ത്തും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നോ പി​ടി​കൂ​ടാ​നോ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ദ്യ ല​ഹ​രി​യി​ല്‍ ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും ക​ത്തി​യു​മാ​യി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും വെ​ടി​വെ​ച്ചു കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ​യാ​ണ് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​​ത്.
ഇ​തേ തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പെ​രു​വ​ഴി​ക്കാ​ല പ്ര​വീ​ണ വി​ലാ​സ​ത്തി​ല്‍ വേ​ണു​വി​ന്‍റെ വീ​ട്ടി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന നാ​ട​ന്‍ തോ​ക്ക് ക​ണ്ടെ​ത്തി​യ​ത്. വ​ന്യ​ജി​വി സ​ങ്കേ​ത​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ത്ത് നാ​ട​ന്‍​തോ​ക്ക് ക​രു​തി​യ​ത് മൃ​ഗ​വേ​ട്ട​യ്ക്കാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. എ​ന്നാ​ല്‍ പോലീ​സെ​ത്തു​ന്ന​തി​നു മു​മ്പാ​യി ക​ട​ന്നു​ക​ള​ഞ്ഞ വീ​ട്ടു​ട​മ വേ​ണു​വി​നു വേ​ണ്ടി മൂ​ന്നു ദി​വ​സ​മാ​യി ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​കയാണ്.
ക​ണ്ടെ​ത്താ​നോ പി​ടി​കൂ​ടാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തേ സ​മ​യം, പ്ര​ദേ​ശ​ത്തെ വ​ന​ത്തി​നു​ള്ളി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ള്ള വാ​റ്റു സം​ഘ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണെ​ന്നും ഇ​വ​രു​ടെ താ​വ​ള​ങ്ങ​ളി​ലെ​ങ്ങോ ഒ​ളി​ച്ചു താ​മ​സി​ക്കു​ക​യാ​വാ​മെ​ന്നും അ​ത​ല്ല കോ​ള​നി​ക്ക് പു​റ​ത്തെ​വി​ടേ​ക്കോ ആ​ണ് പോ​യി​ട്ടു​ള്ള​തെ​ന്നും കരുതുന്നു.

അ​പേ​ക്ഷി​ക്കാം
കൊല്ലം: കെ​ല്‍​ട്രോ​ണി​ന്‍റെ വ​ഴു​ത​ക്കാ​ടു​ള്ള നോ​ള​ജ് സെ​ന്‍റര്‍ ന​ട​ത്തു​ന്ന ഡി​ജി​റ്റ​ല്‍ മീ​ഡി​യ ഡി​സൈ​നി​ങ് ആ​ന്‍റ് ആ​നി​മേ​ഷ​ന്‍ ഫി​ലിം മേ​ക്കി​ങ്, ലോ​ജി​സ്റ്റി​ക്‌​സ് ആ​ന്‍റ് സ​പ്ലൈ ചെ​യി​ന്‍ മാ​നേ​ജ്‌​മെ​ന്‍റ്, ക​ംപ്യൂട്ട​ര്‍ ഹാ​ര്‍​ഡ്വെ​യ​ര്‍ വി​ത്ത് ഇ-​ഗാ​ഡ്ജ​റ്റ് ടെ​ക്‌​നോ​ള​ജീ​സ് വി​ഷ​യ​ങ്ങ​ളി​ല്‍ ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ 88665545, 04712325154