സ്‌ക്വാഡ് പരിശോധന: 76 കേസുകള്‍ക്ക് പിഴയീടാക്കി
Sunday, June 13, 2021 12:38 AM IST
കൊ​ല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ദ​ണ്ഡ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ 76 കേ​സു​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി.
കൊ​ട്ടാ​ര​ക്ക​ര, നി​ല​മേ​ല്‍, എ​ഴു​കോ​ണ്‍, പൂ​യ​പ്പ​ള്ളി, വെ​ളി​യം, വെ​ളി​ന​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ അ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 44 കേ​സു​ക​ള്‍​ക്ക് പി​ഴ​യീ​ടാ​ക്കി. 118 എ​ണ്ണ​ത്തി​ന് താ​ക്കീ​ത് ന​ല്‍​കി.
ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 27 കേ​സു​ക​ള്‍​ക്ക് പി​ഴ​യീ​ടാ​ക്കി. 69 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. ക​രു​നാ​ഗ​പ്പ​ള്ളി, ആ​ല​പ്പാ​ട്, ഓ​ച്ചി​റ, കെ.​എ​സ്.​പു​രം, തെ​ക്കും​ഭാ​ഗം, തേ​വ​ല​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യ സു​മ​റാ​ണി, മു​ബീ​ന ബ​ഷീ​ര്‍, ഹ​ര്‍​ഷാ​ദ്, ബി​ന്ദു മോ​ള്‍, ഹ​രി​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കു​ന്ന​ത്തൂ​രി​ലെ ഏ​ഴു വി​ല്ലേ​ജു​ക​ളി​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ കെ.​ഓ​മ​ന​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ചു കേ​സു​ക​ള്‍​ക്ക് പി​ഴ​യീ​ടാ​ക്കി. 61 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
പ​ന​യം, പെ​രു​മ​ണ്‍, ക​ണ്ട​ച്ചി​റ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 10 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ എ​ന്‍. രാ​ജു നേ​തൃ​ത്വം ന​ല്‍​കി. പു​ന​ലൂ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 14 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. തൊ​ളി​ക്കോ​ട്, മാ​ത്ര, മാ​വി​ള, വെ​ഞ്ചേ​മ്പ്, ക​ര​വാ​ളൂ​ര്‍ മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ എ. ​അ​നീ​സ നേ​തൃ​ത്വം ന​ല്‍​കി.
പ​ത്ത​നാ​പു​ര​ത്ത് ത​ഹ​സീ​ല്‍​ദാ​ര്‍ സ​ജി. എ​സ്. കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​റു കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. പ​ത്ത​നാ​പു​രം ടൗ​ണ്‍, പി​ട​വൂ​ര്‍, കു​ന്നി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.