വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്മാ​ര്‍​ട് ഫോ​ണു​ക​ള്‍ വി​ത​ര​ണം ചെ​യ്ത് കേ​ര​ള ഫീ​ഡ്സ്
Wednesday, June 16, 2021 10:38 PM IST
ഓ​ച്ചി​റ: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കേ​ര​ള ഫീ​ഡ്സ് ഓ​ച്ചി​റ ഞ​ക്ക​നാ​ല്‍ എ​സ് വി​എം യു​പി സ്കൂ​ളി​ലെ 10 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് 10 സ്മാ​ര്‍​ട് ഫോ​ണു​ക​ള്‍ സ​മ്മാ​നി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ കേ​ര​ള ഫീ​ഡ്സ് എം​ഡി ഡോ. ​ബി ശ്രീ​കു​മാ​ര്‍ ഫോ​ണു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ര്‍ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്ര​ധാ​ന അ​ധ്യാ​പി​ക അ​മ്പി​ളി ഒ.​വി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഗി​രി​ജാ ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​വി​ഡ് കാ​ല​ത്ത് സ്കൂ​ള്‍ പ​ഠ​നം ഓ​ണ്‍​ലൈ​നി​ലേ​ക്ക് ചു​വ​ടു​മാ​റു​ന്ന​തി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ശാ​ല​മാ​യ അ​റി​വി​ന്‍റെ ലോ​ക​ത്തേ​ക്കാ​ണ് എ​ത്തു​ന്ന​തെ​ന്ന് ഡോ. ​ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.
ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് കേ​ര​ള ഫീ​ഡ്സി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഫോ​ണു​ക​ള്‍ സ്പോ​ണ്‍​സ​ര്‍ ചെ​യ്ത​ത്.