പുനലൂരിൽ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി
Wednesday, June 16, 2021 10:41 PM IST
പു​ന​ലൂ​ർ: വ​നം​കൊ​ള്ള​യ്ക്കെ​തി​രെ ബിജെപി കേ​ര​ള​മൊ​ട്ടാ​കെ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ലൂ​ർ ഡിഎ​ഫ്.​ഒ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​മേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്‌​ഥാ​നം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത രീ​തി​യി​ലു​ള്ള മ​രം കൊ​ള്ള​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന​തെ​ന്ന് ബിജെ​പി ആ​രോ​പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ഒ​ളി​ച്ചോ​ടു​ക​യാ​ണ്. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നു ഉ​മേ​ഷ് ബാ​ബു പ​റ​ഞ്ഞു.
നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് പ​ര​വ​ട്ടം അ​ധ്യക്ഷ​നാ​യി. ബി.​ജി.​ശേ​ഖ​ർ, മ​നോ​ജ് അ​ഷ്ട​മം​ഗ​ലം, പ്ര​ദീ​പ് ക​ക്കോ​ട്, ആ​ന​ന്ദ​ൻ ,ജോ​ൺ ഹെ​ൻ​ട്രി തുടങ്ങിയവ​ർ നേ​തൃ​ത്വം ന​ൽ​കി.