ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത് അ​ടു​ത്ത കാ​ല​ത്ത്
Wednesday, June 16, 2021 11:12 PM IST
സു​ന​റ്റ് കെ ​വൈ
പ​ത്ത​നാ​പു​രം:​ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത് അ​ടു​ത്ത കാ​ല​ത്ത്;​ ക്വാറന്‍റൈയി​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ആ​ശു​പ​ത്രി​യു​ടെ ഒ​രു ഭാ​ഗം ന​ൽ​കി​യ​പ്പോ​ൾ അ​തി​ൽ മൂ​ന്ന് മു​റി​ക​ളി​ലാ​യി ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു സൂ​ക്ഷി​ച്ച് താ​ഴി​ട്ട് പൂ​ട്ടി. ​മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ലെ ബാ​ക്കി മു​റി​ക​ൾ പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​സ് എ​ഫ് എ​ൽ റ്റി ​സി​ക്കാ​യി ന​ല്കി.​ പ​ത്ത​നാ​പു​രം ജ​ന​താ ജം​ഗ്ഷ​നി​ലു​ള്ള എം​വി​എം ജ​ന​താ ഹോ​സ്പി​റ്റ​ലി​ൽ നി​ന്നു​മാ​ണ് സ്പി​രി​റ്റ് ക​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന​ത്.​ ക്വാറന്‍റൈയിൻ കേ​ന്ദ്ര​ത്തി​ന്‍റെ താ​ല്ക്കാ​ലി​ക സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യാ​ണ് ഒ​രു മാ​സം മു​ൻ​പ് മു​രു​കാ​ന​ന്ദ​ൻ ഇ​വി​ടെ എ​ത്തി​യ​ത്.​ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും​വ​ഴി രാ​ജീ​വ്, പ്ര​സാ​ദി​ന്‍റെ മ​ര​ണ​വും, മു​രു​കാ​ന​ന്ദ​ൻ ആ​ശു​പ​ത്രി​യി​ലാ​യ​തും അ​റി​ഞ്ഞ് ത​ങ്ങ​ൾ സ്പി​രി​റ്റ് ക​ഴി​ച്ച​ത് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രോ​ട് പ​റ​യു​ക​യാ​യി​രു​ന്നു.
​ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സും എ​ക്സൈ​സ് അ​ധി​കൃ​ത​രും അ​ട​ച്ചി​ട്ടി​രു​ന്ന മു​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ൻ​പ് ആ​ശു​പ​ത്രി​യി​ൽ ഉ​പ​യോ​ഗ​ത്തി​നാ​യി എ​ത്തി​ച്ച സ്പി​രി​റ്റ് ക​ണ്ടെ​ത്തി​യ​ത്.​ ഏ​ഴ് ക​ന്നാ​സു​ക​ളി​ൽ ര​ണ്ടെ​ണ്ണം കാ​ലി​യാ​യി​രു​ന്നു.​ മൂ​ന്ന് ക​ന്നാ​സു​ക​ൾ തു​റ​ന്നി​ട്ടി​ല്ല. ​ര​ണ്ടെ​ണ്ണ​ത്തി​ൽ സ്പി​രി​റ്റ് കാ​ൽ​ഭാ​ഗം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ​ഇ​വ​യി​ൽ നി​ന്നാ​കാം സ്പി​രി​റ്റ് ക​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.​ എ​ന്നാ​ൽ അ​ട​ച്ചി​ട്ട മു​റി​ക​ളി​ൽ എ​ങ്ങ​നെ മു​രു​കാ​ന​ന്ദ​ൻ ക​ട​ന്നു​വെ​ന്ന​തി​ന് വ്യ​ക്ത​ത​യി​ല്ല.​ ആ​ശു​പ​ത്രി ഉ​ട​മ കൂ​ടി​യാ​യ ഡോ​ക്ട​ർ മ​ര​ണ​പ്പെ​ട്ട​ത് ര​ണ്ടു​മാ​സം മു​ൻ​പാ​ണ്.​ ഇ​തോ​ടെ​യാ​ണ് ഭാ​ഗി​ക​മാ​യെ​ങ്കി​ലും പ്ര​വ​ർ​ത്തി​ച്ച ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കാ​തെ​യാ​യ​ത്. ​എ​ങ്കി​ലും ര​ണ്ട് ജീ​വ​ന​ക്കാ​ർ ഇ​വി​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു.​
ഇ​വ​രെ​യും പ്രാ​ഥ​മി​ക​മാ​യി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.​ സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.