നെ​ടു​വ​ന്നൂ​ർ ക​ട​വി​ൽ മ​ഴ​യി​ല്‍ വീ​ട് ഇ​ടി​ഞ്ഞു വീ​ണു
Friday, June 18, 2021 10:33 PM IST
കു​ള​ത്തൂ​പ്പു​ഴ: നെ​ടു​വ​ന്നൂ​ർ ക​ട​വി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ന​ത്ത മ​ഴ​യി​ല്‍ വീ​ട് ഇ​ടി​ഞ്ഞു വീ​ണു. നെ​ടു​വ​ന്നൂ​ര്‍​ക്ക​ട​വ് പൂ​മ്പാ​റ ബ്ലോ​ക്ക് ന​മ്പ​ര്‍ 47 ല്‍ ​ഭാ​സ്ക​ര​ന്‍ - ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ ഓ​ടി​ട്ട വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ ത​ക​ര്‍​ന്നു വീ​ണ​ത്.
സം​ഭ​വ സ​മ​യം മു​റി​യ്ക്കു​ള്ളി​ലെ ക​ട്ടി​ലി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ കൊ​ച്ചു​മ​ക​ന്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ അ​ന​ന്തു (16)വി​നു മു​ക​ളി​ലേ​ക്ക് ത​ക​ര്‍​ന്ന മേ​ല്‍​ക്കൂ​ര​യും ഓ​ടു​ക​ളും വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഓ​ടു​ക​ളും മ​റ്റും നീ​ക്കി​യാ​ണ് അ​ന​ന്തു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്. കാ​ലി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റ അ​ന​ന്തു​വി​നെ ഉ​ട​ന്‍ ത​ന്നെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മ​ണ്‍​ക​ട്ട കൊ​ണ്ട് നി​ര്‍​മ്മി​ച്ച വീ​ടി​ന്‍റെ ര​ണ്ടു മു​റി​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​രു​ക​യും ബാ​ക്കി​ഭാ​ഗം ത​ക​ര്‍​ച്ചാ ഭീ​ഷ​ണി​യി​ലു​മാ​ണ്.
നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി. ത​ക​ര്‍​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ന്ന വീ​ട്ടി​ല്‍ കു​ടും​ബം തു​ട​ര്‍​ന്നു താ​മ​സി​ക്കു​ന്ന​ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്നു ക​ണ്ട​തോ​ടെ സു​ര​ക്ഷി​ത​മാ​യി താ​മ​സ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.