വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, June 20, 2021 2:27 AM IST
കൊല്ലം: വാ​യ​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ലി​ന്‍റെ വാ​യ​നാ​ദി​ന വീ​ഡി​യോ സ​ന്ദേ​ശം ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ള്‍ വ​ഴി വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ പു​ത്ത​ന്‍ വാ​യ​ന അ​നു​ഭ​വ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്ക​ണം. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ​യും പി.​എ​ന്‍.​പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ത​ല്‍​ക്കൂ​ട്ടാ​വ​ണമെന്നും മ​ന്ത്രി പ​റ​ഞ്ഞു.
വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​വി. കു​ഞ്ഞു​കൃ​ഷ്ണ​ന്‍ ഗൂ​ഗി​ള്‍ മീ​റ്റ് വ​ഴി നി​ര്‍​വ​ഹി​ച്ചു. വാ​യ​ന​യു​ടെ ല​ക്ഷ്യ​ത്തെ ഏ​റ്റ​വും തീ​വ്ര​മാ​യി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് വാ​യ​നാ പ​ക്ഷാ​ചാ​ര​ണം. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യെ പ​ര​മാ​വ​ധി വി​നി​യോ​ഗി​ച്ച് വാ​യ​ന​യെ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ 17 വ​രെ പ്ര​ഭാ​ഷ​ണം, സാ​ഹി​ത്യ ച​ര്‍​ച്ച​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കും.
സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി​ക​ളാ​യ ഡോ.​പി.കെ.​ഗോ​പ​ന്‍, എ​സ്. നാ​സ​ര്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ​ഡി​നേ​റ്റ​ര്‍ സി.​കെ. പ്ര​ദീ​പ് കു​മാ​ര്‍ പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍. ജ​യ​ച​ന്ദ്ര​ന്‍, ജി​ല്ല​യി​ലെ വി​വി​ധ ഗ്ര​ന്ഥ​ശാ​ലാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
പത്തനാപുരം ഗാന്ധിഭവൻ
പ​ത്ത​നാ​പു​രം : ഭൂ​മി​യി​ലെ എ​ല്ലാ ഫ​ല​ങ്ങ​ളും എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ള്‍​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. അ​തു​പോ​ലെ ത​ന്നെ​യാ​ണ് സ​മൂ​ഹ​ത്തി​ല്‍ മ​നു​ഷ്യ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും. ഒ​രു​മി​ച്ച് നി​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് ന​ല്ല ഫ​ല​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​ത്. വാ​യ​ന​യി​ലൂ​ടെ മാ​ത്ര​മേ ജീ​വി​ത​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും മൂ​ല്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​വാ​നും ചി​ന്തി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​വാ​നും സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് സം​സ്ഥാ​ന ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് അം​ഗ​വും ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ പ​റ​ഞ്ഞു.
ഗാ​ന്ധി​ഭ​വ​ന്‍ ലൈ​ബ്ര​റി, ഗാ​ന്ധി​ഭ​വ​ന്‍ ചി​ല്‍​ഡ്ര​ന്‍​സ് ഹോം, ​ഗാ​ന്ധി​ഭ​വ​ന്‍ ജി​ല്ലാ വ​നി​താ ഷെ​ല്‍​ട്ട​ര്‍ ഹോം ​എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന വാ​യ​നാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വാ​യ​നാ​ദി​ന​ത്തി​ന്‍റെ പ്ര​സ​ക്തി​യും ശ്രേ​ഷ്ഠ​നാ​യ പി.​എ​ന്‍. പ​ണി​ക്ക​രു​ടെ ജീ​വ​ച​രി​ത്ര​വും ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ഗാ​ന്ധി​ഭ​വ​ന്‍ ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലെ കു​ട്ടി​ക​ള്‍ പ്ര​സം​ഗം അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ള്‍​ക്ക് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഗാ​ന്ധി​ഭ​വ​ന്‍ ഷെ​ല്‍​ട്ട​ര്‍ ഹൊം ​സൂ​പ്ര​ണ്ട് ആ​ര്‍. ഷൈ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലെ ആ​ന്‍ ജി.​ബി, ഗാ​ന്ധി​ഭ​വ​ന്‍ ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി.​സി. സു​രേ​ഷ്, കൗ​ണ്‍​സി​ല​ര്‍ സ്‌​നേ​ഹ മേ​രി ബി​നു, കാ​ഥി​ക​ന്‍ പു​ന​ലൂ​ര്‍ ത​ങ്ക​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചവറ വികാസ്
ച​വ​റ : ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​നാ​പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. ച​വ​റ വി​കാ​സി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ബി.​ശി​വ​ൻ അ​ധ്യ​ക്ഷ​നാ​യി. സ്‌​റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​സ്.​നാ​സ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ എ​ക്സി.​അം​ഗം വി.​പി. ജ​യ​പ്ര​കാ​ശ് മേ​നോ​ൻ താ​ലൂ​ക്ക് എ​ക്സി​ക്യു​ട്ടീ​വ് അം​ഗം സി.​ര​ഘു​നാ​ഥ്, വി​കാ​സ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​ൽ മു​തി​ർ​ന്ന ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​ൻ പി.​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള​യെ ആ​ദ​രി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​വി​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്തു നേ​തൃ​സ​മ​തി ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​ക്കാ​ലം താ​ലൂ​ക്കി​ലെ എ​ല്ലാ ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും വാ​യ​നാ പ​ക്ഷാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.