ആ​ക്രി പ​റ​ക്കി​യും ഉ​ണ​ക്ക​മീ​ൻ വി​റ്റും പ​ഠ​ന സഹാ​യ​മെ​ത്തി​ച്ച് ഡിവൈഎ​ഫ്ഐ
Tuesday, June 22, 2021 11:10 PM IST
കൊ​ട്ടാ​ര​ക്ക​ര: ആ​ക്രി പ​റ​ക്കി വി​റ്റും ഉ​ണ​ക്ക​മീ​ൻ വി​ൽ​പ​ന ന​ട​ത്തി​യും വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​ഠ​ന സ​ഹാ​യ​ങ്ങ​ളെ​ത്തി​ച്ചു ന​ൽ​കി ഡിവൈഎ​ഫ്​ഐ പ്ര​വ​ർ​ത്ത​ക​ർ.​
ഡിവൈഎ​ഫ്ഐ ​വ​യ​യ്ക്ക​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി​യാ​ണ് വി​ദ്യാ​ർ​ഥിക​ൾ​ക്ക് മൊ​ബൈ​യി​ൽ ടാ​ബു​ക​ളും പ​ഠ​ന കി​റ്റു​ക​ളും ന​ൽ​കി മാ​തൃ​ക​യാ​യ​ത്.​ പ​ഠ​ന സ​ഹാ​യ വി​ത​ര​ണം മ​ന്ത്രി കെ.​എ​ൻ.​ ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ നാ​ടി​ന് ഊ​ർ​ജം പ​ക​രു​ന്ന മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഡിവൈഎ​ഫ്ഐ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
പ്ര​ള​യ​കാ​ല​ത്തും ഇ​പ്പോ​ൾ മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​ലും അ​ഭി​മാ​ന​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് യു​വ​ജ​ന​ങ്ങ​ൾ കാ​ഴ്ച വെ​യ്ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് ഷാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സിപിഎം ഏ​രി​യാ സെ​ക്ര​ട്ട​റി പി.​കെ.​ജോ​ൺ​സ​ൺ, ഡിവൈഎ​ഫ്​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ആ​ർ അ​രു​ൺ ബാ​ബു, കെ.​പ്ര​താ​പ് കു​മാ​ർ, ജി. ​മു​കേ​ഷ്, ക്രി​സ്റ്റ​ഫ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.
150 പേ​ർ​ക്ക് പ​ഠ​ന കി​റ്റും എ​ട്ടു​പേ​ർ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നു​ള്ള ടാ​ബും ന​ൽ​കി.