ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ അക്ഷരമുത്തശിക്ക് വിട
Friday, July 23, 2021 11:46 PM IST
കൊല്ലം: കഴിഞ്ഞ ദിവസം അ​ന്ത​രി​ച്ച നാ​രീ​ശ​ക്തി പു​ര​സ്കാ​ര​ജേ​താ​വ് കൊ​ല്ലം പ്രാ​ക്കു​ളം സ്വ​ദേ​ശി ഭാ​ഗീ​ര​ഥി​യ​മ്മ​യു​ടെ സം​സ്കാ​രം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു.
വീ​ട്ടു​മു​റ്റ​ത്തെ പൊ​തു​ദ​ർ​ശ​ന വേ​ള​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി​പ്പേ​ർ അ​ക്ഷ​ര​മു​ത്ത​ശി​ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. പോ​ലീ​സ് സേ​ന ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി ന​ൽ​കി. സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റി​നു​ വേ​ണ്ടി ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എഡിഎം സാ​ജി​താ ബീ​ഗ​വും മു​ഖ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി കൊ​ല്ലം ത​ഹ​സി​ൽ​ദാ​ർ ശ​ശി​ധ​ര​ൻ പി​ള്ള​യും പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു.
ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ, ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ കോ​ഡി​നേ​റ്റ​ർ, ബിജെപി ജി​ല്ലാ സെ​ക്ര​ട്ട​റി എ.ജി. ശ്രീ​കു​മാ​ർ, ഡിസിസി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ എ​ന്നി​വ​രും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. പ്രാ​യ​ത്തെ തോ​ൽ​പ്പി​ച്ച് നൂ​റ്റി​യ​ഞ്ചാം വ​യ​സി​ൽ നാ​ലാം​ക്ലാ​സ് തു​ല്യ​താ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച​ വി​ജ​യം നേ​ടി​യ ഭാ​ഗീ​ര​ഥി​യ​മ്മ​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മ​ൻ​കി​ബാ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 2020 ൽ ​നാ​രീ​ശ​ക്തി പു​ര​സ്കാ​ര​വും ല​ഭി​ച്ചു. പി​ന്നീ​ട് കൂ​ടു​ത​ൽ ഉ​ത്സാ​ഹ​ത്തോ​ടെ പ​ഠ​നം തു​ട​ർ​ന്ന ഭാ​ഗീ​ര​ഥി​യ​മ്മ ഏ​ഴാം​ക്ലാ​സ് തു​ല്യ​താ പ​ഠി​താ​വാ​യി​രി​ക്കെ നൂ​റ്റി​യേ​ഴാം വ​യ​സി​ലാ​ണ് വി​ട​വാ​ങ്ങു​ന്ന​ത്.
ഒ​രു​പ​ക്ഷേ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ വി​ദ്യാ​ർ​ഥിയെ​ന്ന് പ​റ​യാം. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളെ തോ​ൽ​പ്പി​ച്ച് അ​ക്ഷ​ര​ലോ​കം സ്വ​ന്ത​മാ​ക്കി​ത്തു​ട​ങ്ങി​യ ഭാ​ഗീ​ര​ഥി​യ​മ്മ പ്രാ​യ​ഭേ​ദ​മ​ന്യേ ഏ​വ​ർ​ക്കും അ​റി​വി​ന്‍റെ പ്രേ​ര​ണ​യാ​യി​രു​ന്നു.