പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യി​ല്‍ ച​വ​റ കെ​എം​എം​എ​ല്‍ ആ​ദ്യ പ​ട്ടി​ക​യി​ല്‍
Saturday, July 24, 2021 10:43 PM IST
ച​വ​റ: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ലാ​ഭ​ക​ര​മാ​ക്കു​ന്ന​തി​നും ഉ​ദ്ദേ​ശി​ച്ചു​ള​ള ആ​ക്ഷ​ന്‍ പ്ലാ​നി​ല്‍ ച​വ​റ കെ​എം​എം​എ​ല്‍ ആ​ദ്യ പ​രി​ഗ​ണ​ന​യി​ലെ​ന്ന് വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പി. ​രാ​ജീ​വ് നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു.
പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള​ള ആ​ക്ഷ​ന്‍​പ്ലാ​നി​ല്‍ ച​വ​റ കെ​എം​എം​എ​ല്‍ നെ ​പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ടോ എ​ന്ന ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഇ​തി​നു​ള​ള ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 42 പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക മീ​റ്റിം​ഗ് കൂ​ടി.
നി​ല​വി​ലു​ള​ള ക​മ്പി​നി​ക​ളെ കെ​മി​ക്ക​ല്‍, ഇ​ല​ക്ട്രി​ക്ക​ല്‍, ഇ​ല​ക്ട്രോ​ണി​ക് വു​ഡ്ബെ​യ്സ്, ട്ര​ഡീ​ഷ​ണ​ല്‍, സി​റാ​മി​ക് എ​ന്നി​ങ്ങ​നെ കാ​റ്റ​ഗ​റി​ക​ളി​ലാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ സ്ഥാ​പ​ന​ത്തി​നും വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക കോ​ര്‍​ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു. ഇ​വ​രെ​ല്ലാം അ​ട​ങ്ങു​ന്ന ടീം ​ഓ​രോ സ്ഥാ​പ​ന​ത്തി​നും പ്ര​ത്യേ​കം മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ത​യ്യാ​റാ​ക്കും.
ഷോ​ട്ട്ടേം, മി​ഡ്ടേം, ലോം​ഗ് ടേം ​എ​ന്നി​ങ്ങ​നെ തി​രി​ച്ച് മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ഓ​രോ സ്ഥാ​പ​ന​വും ഇ​ങ്ങ​നെ ത​യാ​റാ​ക്കി​യ ക​ര​ട്പ്ലാ​ന്‍ ജൂ​ലൈ 15 ന് ​മ​ന്ത്രി​യു​ടെ​യും വി​ദ​ഗ്ധ​രു​ടെ​യും മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി.
കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ക​ര​ട് മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ഒ​ന്നു​കൂ​ടി ശ​ക്തി​പ്പെ​ടു​ത്തി അ​താ​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​രു​മാ​യി ച​ര്‍​ച്ച​ചെ​യ്ത് അം​ഗീ​കാ​രം വാ​ങ്ങി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ആ​ഗ​സ്റ്റ് 15 ന​കം പു​തി​യ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ അ​നു​സ​രി​ച്ചു​ള​ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കെ​എം​എം​എ​ല്ലി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും വ്യ​വ​സാ​യ​വ​കു​പ്പ് മ​ന്ത്രി പി. ​രാ​ജീ​വ് നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു​വെ​ന്ന് ​എം​എ​ല്‍​എ അ​റി​യി​ച്ചു.