നി​ര്‍​ധ​ന ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് പു​ന​ര​ധി​വാ​സ​മൊ​രു​ക്കി​ ഗാ​ന്ധി​ഭ​വ​ന്‍റെ ക​ലാ​ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Tuesday, July 27, 2021 11:10 PM IST
പത്തനാപുരം: കേ​ര​ള സം​സ്ഥാ​ന സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍, പ്ര​യാ​സ​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന സ്റ്റേ​ജ് ക​ലാ​കാ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പ്രഫ​ഷ​ണ​ല്‍ ക​ലാ​മേ​ഖ​ല​യി​ല്‍ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന സ്വ​ന്ത​മാ​യി വീ​ടോ വ​സ്തു​വോ ഇ​ല്ലാ​ത്ത പ​ത്ത് ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് മൂ​ന്ന് സെ​ന്‍റ് വീ​തം ഭൂ​മി ദാ​ന​മാ​യി ന​ല്‍​കു​ന്നു.
പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന് സ​മീ​പം ന​ന്മ​യു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ങ്ങി​യ വ​സ്തു​വി​ലാ​ണ് ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് ജീ​വി​ത​മൊ​രു​ങ്ങു​ന്ന​ത്. പ​ത്ത് ക​ലാ​കു​ടും​ബ​ങ്ങ​ള്‍ അ​ധി​വ​സി​ക്കു​ന്ന ഗാ​ന്ധി​ഭ​വ​ന്‍ ക​ലാ​ഗ്രാ​മ​ത്തി​ന് ഇ​തോ​ടെ തു​ട​ക്ക​മാ​കും.
31 ന് 11 ന് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍​ സാം​സ്‌​കാ​രി​ക​വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ 10 ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് വ​സ്തു​വി​ന്‍റെ ആ​ധാ​രം കൈ​മാ​റും. ഇ​വ​ര്‍​ക്ക് ഭ​വ​നം നി​ര്‍​മ്മി​ച്ച് ന​ല്‍​കാ​നും ഗാ​ന്ധി​ഭ​വ​ന്‍ മു​ന്‍​കൈ​യെ​ടു​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ അ​റി​യി​ച്ചു.
നാ​ട​ക​രം​ഗ​ത്തെ പ്ര​തി​ഭ​ക​ളാ​യ ക​ബീ​ര്‍​ദാ​സ്, ഷൈ​ല​ജ, പു​ല്ലി​ച്ചി​റ ബാ​ബു, സു​മി​ത്രാ​ന​ന്ദ​ന്‍, സ്റ്റെ​ല്ലാ ജോ​ണ്‍, കൊ​ച്ച​നി​യ​ന്‍ ആ​ത്മ​മി​ത്ര, കു​മാ​രി സെ​ബി​ന്‍, കൊ​ല്ലം ശോ​ഭ​ന, കെ.​പി.​എ.​സി. അ​നി​ത, കാ​ഥി​ക വൃ​ന്ദാ പ്ര​ദീ​പ് (മൈ​ലം സി​സ്റ്റേ​ഴ്‌​സ്) എ​ന്നി​വ​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ ക​ലാ​ഗ്രാ​മ​ത്തി​ല്‍ ഭൂ​മി ല​ഭി​ക്കു​ന്ന​ത്. ന​ന്മ​യു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ കേ​ര​ള​ത്തി​ലു​ട​നീ​ളം നി​ര​വ​ധി ക​ലാ​ഗ്രാ​മ​ങ്ങ​ള്‍ സ്ഥാ​പി​ച്ച് നി​ര്‍​ധ​ന​രാ​യ ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്നും ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.