നൂ​ത​ന കാ​ര്‍​ഷി​ക രീ​തി​ക​ള്‍ പി​ന്തു​ട​ര​ണം: ​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍
Tuesday, July 27, 2021 11:40 PM IST
കൊല്ലം: കാ​ര്‍​ഷി​ക വി​ള​ക​ളി​ല്‍ നി​ന്ന് ഉ​പോ​ല്‍​പ്പ​ന്ന​ങ്ങ​ളും മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും നി​ര്‍​മ്മി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നൂ​ത​ന കാ​ര്‍​ഷി​ക സം​സ്‌​കാ​ര​വും രീ​തി​ക​ളും പി​ന്തു​ട​ര​ണ​മെ​ന്ന് ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. ക​രീ​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​ള​വൂ​ര്‍​ക്കോ​ണം പാ​ട്ടു​പു​ര​യ്ക്ക​ല്‍ ഏ​ലാ​യി​ല്‍ ഞാ​റു​ന​ടീ​ല്‍ ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ള​ക​ളു​ടെ സം​ര​ക്ഷ​ണം, ശേ​ഖ​ര​ണം എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും. നെ​ല്‍​കൃ​ഷി ലാ​ഭ​ക​ര​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്ന് നി​ല​വി​ലു​ള്ള​ത്-​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​രെ​യും കൃ​ഷി വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും മ​ന്ത്രി ആ​ദ​രി​ച്ചു. ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം ഏ​ലാ​യി​ലി​റ​ങ്ങി ഞാ​റും ന​ട്ടു.
32 ഹെ​ക്ട​ര്‍ വി​സ്തൃ​തി​യു​ള്ള പാ​ട്ടു​പു​ര​യ്ക്ക​ല്‍ എ​ലാ​യി​ല്‍ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് കൃ​ഷി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കാ​ര്‍​ഷി​ക പു​ര​സ്‌​കാ​ര​ങ്ങ​ളും ക​രീ​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കു​ഴി​മ​തി​ക്കാ​ട്, ചൊ​വ്വ​ള്ളൂ​ര്‍ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ഏ​ലാ​യി​ലെ അ​ഞ്ചു പ​റ നി​ല​ത്തി​ല്‍ കൃ​ഷി​ചെ​യ്യി​ച്ച് മി​ക​ച്ച പ്രോ​ത്സാ​ഹ​ന​വും ന​ല്‍​കു​ന്നു. ഏ​ലാ​സ​മി​തി പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശോ​ഭ, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ച​ന്ദ്ര​ന്‍ പി​ള്ള, കൃ​ഷി വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.