കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നും ച​രി​ത്ര​വി​ജ​യം
Wednesday, July 28, 2021 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ബ​യോ​ള​ജി സ​യ​ൻ​സി​ലെ 2 ജോ​ഡി ഇ​ര​ട്ട​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​ത് ഇ​ര​ട്ടി മ​ധു​ര​മാ​യി.
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലും ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യി​രു​ന്നു. കി​ഴ​ക്കേ​ത്തെ​രു​വ് പ​ള്ളി​മു​ക്ക് അ​ജി ഭ​വ​നി​ൽ അ​ജി​മോ​ൻ- അ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ൾ സോ​ബി.​ടി.​അ​ജി​മോ​നും, സോ​ണി.​ടി.​അ​ജി​മോ​നും കി​ഴ​ക്കേ​ത്തെ​രു​വ് കി​ഴ​ക്കേ​ട​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി- എ​ലി​സ​ബ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ൾ അ​ലീ​ന സൂ​സ​ൻ ഉ​മ്മ​നും ആ​ഷ്ലി അ​ൽ​സ ഉ​മ്മ​നു​മാ​ണ് വി​ജ​യ​കി​രീ​ടം ചൂ​ടി​യ ഇ​ര​ട്ട​ക​ൾ.
98 ശ​ത​മാ​നം നേ​ടി തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​മാ​ണ് ഇ​ക്കു​റി സ്കൂ​ളി​ന്. ബ​യോ​ള​ജി സ​യ​ൻ​സ്, ക​ംപ്യൂട്ട​ർ സ​യ​ൻ​സ്, കൊ​മേ​ഴ്സ് ബാ​ച്ചു​ക​ൾ നൂ​റു​മേ​നി വി​ജ​യം കൊ​യ്തു. 66 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.​ ഒ​രു എ ​പ്ല​സ് ന​ഷ്ട​മാ​യ​ത് 26 പേ​ർ​ക്ക്. വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ ചേ​ർ​ന്ന സ​മ്മേ​ള​നം ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ ഫാ.​റോ​യി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജി ജേ​ക്ക​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജേ​ക്ക​ബ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​മി തോ​മ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി മ​റി​യം മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.