മ​തി​ൽ കെ​ട്ട് ത​ട​ഞ്ഞു കൊ​ടി നാ​ട്ടി
Thursday, July 29, 2021 10:03 PM IST
ചാ​ത്ത​ന്നൂ​ർ:​ ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ‌ കു​ള​ത്തൂ​ർ​ക്കോ​ണം വാ​ർ​ഡി​ൽ മി​ച്ച ഭൂ​മി കൈ​യ്യേ​റി മ​തി​ൽ കെ​ട്ടി അ​ട​യ്ക്കാ​ൻ ശ്ര​മം . സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഈ​നീ​ക്ക​ത്തി​നെ​തി​രെ സി ​പി ഐ ​പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചു.
സി ​പി ഐ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സ്തു​ത ഭൂ​മി​യി​ൽ സി ​പി ഐ ​യു​ടെ​യും ബി ​കെ എം ​യു ,എ ​ഐ ടി ​യു സി ​എ​ന്നി​വ യു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ എ​ത്തി.​മി​ച്ച​ഭൂ​മി കൈ​യേ​റി മ​തി​ൽ കെ​ട്ടു​ന്ന​ത് ത​ട​ഞ്ഞു.
.മി​ച്ച ഭൂ​മി​യി​ൽ സി ​പി ഐ ​യു​ടെ പ​താ​ക നാ​ട്ടി. സ​മ​ര​ത്തി​ന് സി ​പി ഐ ​നേ​താ​ക്ക​ളാ​യ കെ. ​രം​ഗ​നാ​ഥ​ൻ, എ​ൻ. മ​നോ​ഷ് കു​മാ​ർ,ജെ. ​ആ​ന​ന്ദ​കു​റു​പ്പ്, രേ​ണു​ക, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം ഷീ​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മി​ച്ച ഭൂ​മി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പെ​ട്ട് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ അ​ണി​ചേ​ർ​ന്നു.