ചവറയിലെ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം
Thursday, July 29, 2021 11:02 PM IST
ച​വ​റ : ഹ​യ​ർ സെ​ക്ക​ൻഡ​റി പ​രീ​ക്ഷ​യി​ൽ ച​വ​റ​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം.​ ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻഡ ​റി സ്കൂ​ളി​ൽ പ​ഠി​ച്ച ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഫു​ൾ മാ​ർ​ക്ക് നേ​ടി സ്കൂ​ളി​നും നാ​ടി​നും അ​ഭി​മാ​ന​മാ​യി മാ​റി.
1200 ൽ 1200 ​ഉം നേ​ടി​യാ​ണ് അ​തു​ല്യ രാ​ഹു​ലും ഹെ​ല​ൻ തോ​മ​സും അ​ഭി​മാ​ന വി​ജ​യം നേ​ടി​യ​ത്.
92.92 ശ​ത​മാ​നം വി​ജ​യ​മാ​ണ് സ്കൂ​ൾ നേ​ടി​യ​ത്. സ​യ​ൻ​സ്. 97.92, ഹു​മാ​നി​റ്റീ​സ് 75.38, കോ​മേ​ഴ്സ് 93.85 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ജ​യ ശ​ത​മാ​നം. 452 പേ​ര് പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 73 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് കി​ട്ടി.
നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ സ​ർ​ക്കാ​ർ എ ​എ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ന് 83 ശ​ത​മാ​നം വി​ജ​യം ഉ​ണ്ട്. 120 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഫു​ൾ എ ​പ്ല​സ് നേ​ടി​യ​ത് 5 പേ​ർ.