ജില്ലയിൽ ലോ​ക്ഡൗ​ൺ സ​മ്പൂ​ർ​ണം
Sunday, August 1, 2021 11:26 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ ഇ​ന്ന​ലെ​യും സ​മ്പൂ​ർ​ണം. നി​ര​ത്തു​ക​ൾ വി​ജ​ന​മാ​യി​രു​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും കു​റ​വാ​യി​രു​ന്നു.
അ​വ​ശ്യ സ​ർ​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​കെ മ​റ്റൊ​ന്നും തു​റ​ന്നി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ളും കെ​എ​സ്ആ​ർ​ടി​സി​യും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. കൊ​ല്ലം ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഭാ​ഗി​ക​മാ​യി ഓ​ടി.
തു​റ​ന്നി​രു​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലു​മൊ​ന്നും ആ​ൾ​ക്കാ​ർ കാ​ര്യ​മാ​യി എ​ത്തി​യി​ല്ല. ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ൽ ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും പൊ​തു അ​വ​ധി​ക്ക് സ​മാ​ന​മാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. തീ​വ​ണ്ടി​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന യാ​ത്ര​ക്കാ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​ദേ​ശ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ വീ​ണ്ടും തു​ട​രും.