സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍ പ​ട്ടി​ണി സ​മ​രം ന​ട​ത്തും : ഐ​എ​ന്‍​ടി​യു​സി
Sunday, August 1, 2021 11:26 PM IST
കൊ​ല്ലം : സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍ പ​ട്ടി​ണി സ​മ​രം ന​ട​ത്തുമെന്ന് സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ​എ​ന്‍​ടി​യു​സി) സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ ​ഹ​ബീ​ബ്‌​സേ​ട്ട്.
ക​ഴി​ഞ്ഞ പ​തി​നേ​ഴ് മാ​സ​ക്കാ​ല​മാ​യി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന 600രൂ​പ​യും, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ആ​യി​രം രൂ​പ​യു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഈ​തു​കൊ​ണ്ട് പാ​ച​ക​തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ന് മ​രു​ന്നു​പോ​ലും വാ​ങ്ങ​ന്‍ ക​ഴി​യാ​തെ ജീ​വി​തം വ​ഴി​മു​ട്ടി നി​ല്‍​ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടു​മാ​റ്റി സ്‌​കൂ​ള്‍​തു​റ​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ആ​രം​ഭി​ക്കു​ന്ന​തു​വ​രെ പ്ര​തി​മാ​സം 7500രൂ​പ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നും, ന​ല്‍​കി​ക്കൊ​ണ്ടി​രു​ന്ന അ​വ​ധി​ക്കാ​ല​വേ​ത​വും, ഉ​ത്സ​വ​ബ​ത്ത​യാ​യി ഒ​രു മാ​സ​ത്തെ വേ​ത​നം ന​ല്‍​കു​വാ​നു​ള്ള ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ അ​നു​ഭാ​വ​പൂ​ര്‍​വ്വം അ​ധി​കൃ​ത​ര്‍ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ല്‍ തി​രു​വോ​ണ നാ​ളി​ല്‍ പ​ട്ടി​ണി​സ​മ​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഹ​ബീ​ബ്‌​സേ​ട്ട് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.