കാ​ർ​ ലോ​റി​യി​ലും സ്കൂ​ട്ട​റി​ലും ഇ​ടി​ച്ച് രണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Tuesday, August 3, 2021 10:50 PM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ ലോ​റി​യി​ലി​ടി​ച്ച ശേ​ഷം സ്കൂ​ട്ട​റി​ലി​ടി​ച്ച് കാ​ർ​യാ​ത്രി​ക​നും, സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു. ​ചൊ​വാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ കൊ​ട്ടി​യ​ത്തി​നും പ​റ​ക്കു​ള​ത്തി​നും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.​ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ നെ​ടു​ങ്ങോ​ലം സ്വ​ദേ​ശി ഷാ​ജി (43), കാ​ർ യാ​ത്ര​ക്കാ​ര​നാ​യ കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​ക്ക​ൽ മൊ​ക​വൂ​ർ സ്വ​ദേ​ശി ശ്രാ​വ​ൺ (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.