ക്രി​സ്തുനി​ഷേ​ധ​ത്തി​ൽ നി​ന്നും പി​ന്തി​രി​യ​ണമെന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സും ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബും
Tuesday, August 3, 2021 11:02 PM IST
പു​ന​ലൂ​ർ : ക്രൈ​സ്ത​വ​ർ പി​ന്തു​ട​രു​ന്ന വി​ശ്വാ​സ ജീ​വി​ത​ത്തെ​യും പ​ര​മ്പ​രാ​ഗ​ത​മാ​യ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ​യും ജീ​വി​ത​രീ​തി​ക​ളെ​യും സി​നി​മ​യി​ലൂ​ടെ അ​പ​മാ​നി​യ്‌​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഒ​രു മ​ത​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നെ സ്വാ​ർ​ഥതാ​ൽ​പ​ര്യ​ത്തി​നു വേ​ണ്ടി ഒ​റ്റു​കൊ​ടു​ക്കു​ന്ന സി​നി​മാ പ്ര​വ​ർ​ത്ത​ക​നാ​യ നാ​ദി​ർ​ഷാ യു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ചി​ന്ത​ക​ളും പ്ര​വ​ർ​ത്തി​ക​ളും ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെന്ന് കത്തോലിക്കാ കോൺഗ്രസ്, ദീപിക ഫ്ര​ണ്ട്സ് ക്ല​ബ് ഭാരവാഹികൾ പറഞ്ഞു.
ഓ​രോ മ​ത​ത്തി​ന്‍റേയും ​വി​ശ്വാ​സ​ങ്ങ​ളെ​യും ആ​ചാ​ര​ങ്ങ​ളെ​യും അം​ഗീ​ക​രി​ക്കു​ന്ന​തും ബ​ഹു​മാ​നി​ക്കു​ന്ന​തും ആ​ണ് ഇ​ന്ത്യ​യു​ടെ സം​സ്കാ​രം. മ​തേ​ത​ര കാ​ഴ്ച​പ്പാ​ടു​ക​ളും അ​താ​ണ്. ഇ​തി​നെ​യെ​ല്ലാം ത​ച്ചു​ട​യ്ക്കു​ന്ന തും ​ത​ക​ർ​ക്കു​ന്ന​തും മൂ​ല്യ​ങ്ങ​ളെ​യും സം​സ്കാ​ര​ങ്ങ​ളെ ചോ​ദ്യം​ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് ഈ ​സി​നി​മാ നി​ർ​മ്മാ​ണ​ത്തി​ലൂ​ടെ ഹ​നി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ആ​ചാ​ര​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തെ​യും ചോ​ദ്യം ചെ​യ്യാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന് ആ​രാ​ണ് അ​ധി​കാ​രം ന​ൽ​കി​യ​ത്. ഇ​തി​ന് പ്ര​ദ​ർ​ശ​ന അ​നു​മ​തി നി​ഷേ​ധി​ക്ക​ണമെന്നും വി​ത​ര​ണ അ​വ​കാ​ശം ന​ൽ​ക​രു​തെ​ന്നും അ​ധി​കാ​രി​ക​ളോ​ട് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് നെ​ല്ലി​പ്പ​ള്ളി തി​രു​ഹൃ​ദ​യ യൂ​ണി​റ്റി​ന്‍റെ സം​യു​ക്ത യോ​ഗം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ സം​യു​ക്ത പ്ര​സി​ഡ​ന്‍റ് ടോ​ണി ജെ ​കോ​യി​ത്ര അ​ധ്യക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ​.ജെ​റി​ൻ തോ​ട്ട​ക്കാ​ട്ട് കാ​ലാ​യി ലും ​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും നടപടിയെ അപലപിച്ചു. ഇതി​ൽ നി​ന്ന് പി​ന്തി​രി​ഞ്ഞി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തു​വാ​നും പ്ര​തി​ഷേ​ധം അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.