അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ​ണ സം​ഘം ചവറയിൽ പി​ടി​യി​ൽ
Sunday, September 19, 2021 11:09 PM IST
ച​വ​റ: അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ​ണ സം​ഘം ച​വ​റ​യി​ൽ പി​ടി​യി​ൽ. ​ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പെ​ട്ട നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ക​യ​റി സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ​ണം ന​ട​ത്തി​യ കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ​യാ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​സാ​മി​ലെ ഹോ​ജാ ജി​ല്ല​യി​ൽ തി​നാ​ലി ബ​സാ​ർ ബ​ദോ​മി പ​ത്ത​ടി സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ​ഗ​ഫൂ​ർ (24 ), നാ​ഗോ​ൺ ജി​ല്ല​യി​ലെ ബാ​മു​നാ​ഗോ​ൻ സ്വ​ദേ​ശി​യാ​യ ബി​ജ​യ് ദാ​സ് (31 ), ഹോ​ജാ ജി​ല്ല​യി​ൽ ഹു​ദാ​ലി ബ​സാ​റിൽ അ​ഷ്റ​ഫു​ൾ ആ​ലം (24 )എ​ന്നി​വ​രെ​യാ​ണ് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റുടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഷൈ​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ച​വ​റ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ നി​സാ​മു​ദീ​ൻ എ, ​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മാ​രാ​യ എ​സ്.​സു​കേ​ഷ്, നൗ​ഫ​ൽ എ, ​ആ​ന്‍റ​ണി, എ​എ​സ്ഐ ​ഷി​ബു, സി​പി​ഒമാ​രാ​യ അ​നു, റോ​യ് സേ​ന​ൻ, ഷാ​ഡോ​ പോ​ലീ​സ് എഎ​സ്ഐ ​ഷി​ബു ബൈ​ജു, രി​ബു, ര​തീ​ഷ്, മ​നു എ​ന്നി​വ​ർ പ്ര​ത്യേ​ക ടീ​മു​ക​ളാ​ണ് ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.​

അ​ബ്ദു​ൽ ഗ​ഫൂ​റി​നെ പ​ന്മ​ന​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ നി​ന്നും ബി​ജോ​യ് ദാ​സി​നെ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും അ​ഷ്‌​റ​ഫു​ൽ ആ​ല​ത്തി​നെ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​മാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി കൂ​ടി​യ​ത്.​ മോ​ഷ​ണം ന​ട​ത്തി​യശേ​ഷം പ്ര​തി​ക​ൾ മോ​ഷ​ണ മു​ത​ൽ ആ​സാ​മി​ലേ​ക്ക് ക​ട​ത്തി അ​വി​ടെ വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. മോ​ഷ​ണ മു​ത​ലു​മാ​യി ,പ്ര​തി​ക​ൾ വി​മാ​ന​ത്തി​ലാ​ണ് ആ​സാ​മി​ലേ​ക്ക് പോ​കു​ന്ന​ത്. ​പ്ര​തി​ക​ൾ നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്ക് വേ​ണ്ടി എ​ന്ന വ്യാ​ജേ​ന പ​ന്മ​ന ആ​റു​മു​റി​ക്ക​ട​യ്ക്ക് സ​മീ​പം വി​വി​ധ വീ​ടു​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത് താ​മ​സി​ച്ചു മോ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.​

കഴിഞ്ഞ 13 നു ​രാ​ത്രി പ​ന്മ​ന ആ​ക്ക​ൽ ശോ​ഭാ നി​വാ​സി​ൽ സോ​മ​ൻ പി​ള്ള​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ കു​ത്തി തു​റ​ന്ന് വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 18.5 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം ചെ​യ്ത കേ​സി​ന്‍റെ അ​ന്വ​ഷ​ണ​ത്തി​​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

​പ​ന്മ​ന മു​ഖം മൂ​ടി മു​ക്കി​ലെ ഒ​രു വീ​ട്ടി​ൽ പ​ക​ൽ സ​മ​യ​ത്ത് ക​യ​റി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തി​യ​തും ഇ​വ​രാ​ണെ​ന്നു തെ​ളി​ഞ്ഞി​ട്ടു​ണ്ട് .പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്നു ആ​ൾ​താ​മ​സം ഇ​ല്ലാ​ത്ത വീ​ടു​ക​ൾ ക​ണ്ടു പി​ടി​ച്ചു രാ​ത്രി കാ​ല​ങ്ങ​ളി​ൽ മോ​ഷ​ണം ചെ​യ്യു​ക​യാ​ണ് പ്ര​തി​ക​ളു​ടെ പ​തി​വ്.

​പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ സ​മീ​പ കാ​ല​ത്ത് ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന പ​ല മോ​ഷ​ണ​ങ്ങ​ളി​ലും ഈ ​പ്ര​തി​ക​ളു​ടെ പ​ങ്ക് വ്യ​ക്ത​മാ​യി അ​റി​യാ​ൻ സാ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. പ്ര​തി​ക​ളെ മോ​ഷ​ണം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​ക​ൾ വാ​ട​ക്ക് താ​മ​സി​ച്ചി​രു​ന്ന ടൈ​റ്റാ​നി​യം ജംങ്ഷ​ന് സ​മീ​പ​മു​ള്ള വാ​ട​ക വീ​ട്ടി​ൽ നി​ന്നും കു​ഴി​ച്ചി​ട്ട മോ​ഷ​ണ മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ത്തു.​ പ്ര​തി​ക​ളെ ച​വ​റ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.​കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.