കോ-​ഓ​പ്പ​റേ​റ്റി​വ് എം​പ്ലോ​യി​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്
Tuesday, September 21, 2021 12:27 AM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ളോ​യീ​സ് യൂ​ണി​യ​ൻ(​സി​ഐ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു .
രാ​വി​ലെ 9.30ന് ​കൊ​ട്ടാ​ര​ക്ക​ര സൗ​പ​ർ​ണി​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(​സ​ജി.​സി.​നാ​യ​ർ ന​ഗ​ർ) ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​രാ​ജേ​ന്ദ്ര​ൻ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ജ​യ​മോ​ഹ​ൻ അ​നു​മോ​ദ​ന​വും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ന​ട​ത്തും. സി​പി​എം കൊ​ട്ടാ​ര​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ.​ജോ​ൺ​സ​ൺ, വി.​ര​വീ​ന്ദ്ര​ൻ നാ​യ​ർ, ജി.​സു​ന്ദ​രേ​ശ​ൻ, എ​സ്.​ആ​ർ.​ര​മേ​ശ്, എം.​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ 2500 ജീ​വ​ന​ക്കാ​കാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് 150 പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ഗോ​പ​കു​മാ​ർ, സെ​ക്ര​ട്ട​റി ജി.​രാ​ജു, പി. ​ദി​നേ​ശ് കു​മാ​ർ, ജി. ​ലി​നു കു​മാ​ർ, കെ. ​ആ​ർ. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.