കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ അ​ട​ച്ചു
Tuesday, September 21, 2021 12:27 AM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. അ​ണു​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കും 27 വ​രെ പ്ര​സ​വ​ചി​കി​ൽ​സ നി​ശ്ച​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രും പു​ന​ലൂ​ർ, കു​ണ്ട​റ, ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ലും കൊ​ല്ലം വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലും ചി​കി​ൽ​സ തേ​ട​ണ​മെ​ന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.