ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് സം​ഘ് ചാ​ത്ത​ന്നൂ​രി​ൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി
Tuesday, September 21, 2021 12:32 AM IST
ചാ​ത്ത​ന്നൂ​ർ: മു​ഖ്യ​മ​ന്ത്രി വാ​ക്ക് പാ​ലി​ക്കു​ക, ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്കു​ക, കെ - ​സ്വി​ഫ്റ്റ് ന​ട​പ്പാ​ക്കി കെ​എ​സ്ആ​ർ​ടി​സി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക,
അ​ശാ​സ്ത്രീ​യ​മാ​യ ഡ്യൂ​ട്ടി പ​രി​ഷ്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള സ്‌​റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് സം​ഘ് (ബി ​എം എ​സ്) ചാ​ത്ത​ന്നൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി. ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് ഉ​പ​വാ​സ സ​മ​രം.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി.​ആ​ർ. ഹ​രി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ബി​എം​എ​സ് ചാ​ത്ത​ന്നൂ​ർ മേ​ഖ​ലാ ഉ​പാ​ധ്യ​ക്ഷ​ൻ എം.​എ​സ്. ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
കെ​എ​സ്ടി​ഇ​എ​സ് കൊ​ല്ലം വെ​സ്റ്റ് ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​രി പെ​രു​മ്പി​ലാ​വ്, പ്ര​സി​ഡ​ന്‍റ് പ​രി​മ​ണം ശ​ശി, ബി​എം​എ​സ് കൊ​ല്ലം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ്, ജോ​യി​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, ചാ​ത്ത​ന്നൂ​ർ മേ​ഖ​ലാ സെ​ക്ര​ട്ട​റി മാ​ങ്കു​ളം രാ​ജേ​ഷ്, എ​ൻ​ജി​ഓ സം​ഘ് ജി​ല്ലാ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.