ഇ​ടി​ച്ചി​ട്ട കാ​റി​ന​ടി​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു
Tuesday, September 21, 2021 12:55 AM IST
പു​ന​ലൂ​ർ: പി​റ​വ​ന്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ള​ക്കു​വെ​ട്ടം സ്വ​ദേ​ശി മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് പി​റ​വ​ന്തൂ​ർ ഗു​രു​മ​ന്ദി​രം ജം​ഗ്ഷ​നി​ൽ അ​പ​ക​ടം ന​ട​ന്ന​ത്. ക​ല്ലാ​ർ, വി​ള​ക്കു​വെ​ട്ടം അ​ജീ​ഷ് ഭ​വ​നി​ൽ യ​ശോ​ധ​ര​ൻ (70) ആ​ണ് മ​രി​ച്ച​ത്. പി​റ​വ​ന്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ എ​ത്തി​യ​താ​യി​രു​ന്നു യ​ശോ​ധ​ര​ൻ. ബാ​ങ്ക് ആ​വ​ശ്യം ക​ഴി​ഞ്ഞ് പി​റ​വ​ന്തൂ​ർ ജം​ഗ്ഷ​നി​ൽ പു​ന​ലൂ​രി​ലേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന യ​ശോ​ധ​ര​നെ ആ​ൾ​ട്ടോ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റി​ലി​ടി​ച്ച് ആ​ണ് കാ​ർ നി​ർ​ത്തി​യ​ത്.

കാ​റി​ന​ടി​യി​ൽ കു​ടു​ങ്ങി​പ്പോ​യ യ​ശോ​ധ​ര​നെ നാ​ട്ടു​കാ​ർ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​ന​ലൂ​ർ എ​സ്ഐ ശ​ര​ത് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.