വീ​ണു പ​രി​ക്കേ​റ്റ വ​യോ​ധി​ക​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷ​ക​രാ​യി
Tuesday, September 21, 2021 11:10 PM IST
ചാ​ത്ത​ന്നൂ​ർ: വീ​ണു പ​രി​ക്കേ​റ്റ വ​യോ​ധി​ക​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷ​ക​രാ​യി. മ​ക​ളോ​ടൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ൻ, മ​ക​ൾ കോ​വി​ഡ് 19 ബാ​ധി​ത​യാ​യി ആ​ശു​പ​ത്രി​യി​ലാ​യ​തോ​ടെ ഒ​റ്റ​യ്ക്ക് വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. പ്രാ​യാ​ധി​ക്യ​ത്താ​ൽ അ​വ​ശ​നാ​യ വ​യോ​ധി​ക​ൻ വീ​ട്ടി​ൽ വീ​ണ് പ​രി​ക്കേ​റ്റു. അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പി​പി കി​റ്റ് ധ​രി​ച്ചെ​ത്തി വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡി​ൽ ശി​വ​ശൈ​ല​ത്തി​ൽ സു​ജ​ന നെ(91) ​യാ​ണ് ത​ക്ക സ​മ​യ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ജീ​വ​ൻ ര​ക്ഷി​ച്ച​ത്. മ​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു സു​ജ​ന​ൻ താ​മ​സം. മ​ക​ൾ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. സു​ജ​ന​ൻ വീ​ടി​ന​ക​ത്ത് മ​റി​ഞ്ഞു​വീ​ണു എ​ണീ​യ്ക്കാ​ൻ പ​റ്റാ​തെ അ​വ​ശ നി​ല​യ​ൽ​കി​ട​ക്കു​ന്ന​ത് ക​ണ്ട് അ​യ​ൽ​ക്കാ​ർ ആ​ണ് വി​വ​ര​മ​റി​യി​ച്ച​ത്.
വീ​ട് അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ലും, കോ​വി​ഡ് പ്രൈ​മ​റി കോ​ൺ​ടാ​ക്ട് ലി​സ്റ്റി​ൽ ഇ​ദ്ദേ​ഹം ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ലും ആ​രും അ​ടു​ക്കാ​തെ മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​വ​രം ഹോ​സ്പി​റ്റ​ലി​ൽ നി​ന്ന് മ​ക​ൾ വി​ളി​ച്ചു​പ​റ​യു​ക​യും, സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും കൊ​ട്ടി​യം പോ​ലീ​സി​ന്‍റേ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റേ​യും, വി​ജി​ല​ന്‍റ്  ഗ്രൂ​പ്പി​ന്‍റേ​യും സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു . ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു, ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ മ​ഞ്ജു. ആ​ർ, വാ​ർ​ഡ് മെ​മ്പ​ർ ര​ഞ്ജു ശ്രീ​ലാ​ൽ, ആ​ശ വ​ർ​ക്ക​ർ ഗീ​ത, വി​ജി​ല​ന്‍റ് ഗ്രൂ​പ്പ്‌ ക​ൺ​വീ​ന​ർ സ​ണ്ണി എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.