സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ശ്ലീ​ല ചി​ത്രം പ്ര​ച​രി​പ്പി​ച്ച​യാ​ൾ പിടിയിൽ
Tuesday, September 21, 2021 11:32 PM IST
കൊല്ലം: യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്രം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. പ​ത്ത​നം​തി​ട്ട റാ​ന്നി നെ​ല്ലി​ക്ക​മ​ണ്‍ ചെ​റി​യ​മൂ​ഴി ത​ട​ത്തി​ൽ വീ​ട്ടി​ൽ രാ​ജേ​ഷ്കു​മാ​ർ (32) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് വ്യാ​ജ അ​ക്കൗ​ണ്ടിന്‍റെ ഐ​പി അ​ഡ്ര​സ് വ​ഴി​യാ​ണ് റാ​ന്നി സ്വ​ദേ​ശി​യാ​യ പ്ര​തി​യി​ലേ​ക്ക് എ​ത്തി ചേ​ർ​ന്ന​ത്. തെ​ക്കും​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ ദി​നേ​ഷ്കു​മാ​ർ. എം, ​എ​സ്‌​സ്.​ഐ മാ​രാ​യ സു​ജാ​ത​ൻ​പി​ള​ള.​എം, വി​ജ​യ​കു​മാ​ർ.​സി.​പി, എ.​എ​സ്‌​സ്.​ഐ ക്രി​സ്റ്റി​ൻ ആ​ന്‍റ​ണി, എ​സ്‌​സ്.​സി.​പി.​ഓ സ​ലീ​ന മ​ഞ്ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ റാ​ന്നി​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍റ് ചെ​യ്തു.