വാ​ർ​ഷി​ക സ​മ്മേ​ള​നം 24ന്
Tuesday, September 21, 2021 11:32 PM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ മൂ​ന്നാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം 24-ന് ​ന​ട​ക്കും . കോ​വി​ത്തോ​ട്ടം ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ.​മി​ൽ​ട്ട​ൺ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ: ​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ റ്റി. ​മ​നോ​ഹ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി വി​ത​ര​ണം ചെ​യ്യും. ചി​കി​ൽ​സാ ധ​ന​സ​ഹാ​യ വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി. സു​ധീ​ഷ് കു​മാ​റും അ​സോ​സി​യേ​ഷ​ൻ അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ൻ​സി ജോ​ർ​ജും നി​ർ​വ​ഹി​ക്കും.
വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വ് നേ​ടി​യ റി​ച്ചാ​ർ​ഡ് ജൂ​ലി​യാ​ൻ (ഗാ​ന​ര​ച​യി​താ​വ്), അ​നി​ൽ ടൈ​റ്റ​സ് (നാ​ട​ക ന​ട​ൻ), ബാ​ബു​ദാ​സ് പ​ടി​ഞ്ഞാ​റ്റ് ( ടെ​ലി​ഫി​ലിം അ​വാ​ർ​ഡ്), ജോ​സ് വ​ല്ല​രി​യ​ൻ (സ​ത്യ​സ​ന്ധ​ത കൊ​ണ്ട് കൈ​യ്യൊ​പ്പ് ചാ​ർ​ത്തി​യ വ്യ​ക്തി​ത്വം ), അ​ല​ൻ അ​ഗ​സ്റ്റി​ൻ (വ​ച​ന​മ​ഴ മ​ത്സ​ര ജേ​താ​വ്) എ​ന്നി​വ​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും.