സീ​സ​ണ്‍ ടി​ക്ക​റ്റ് പു​ന​ഃസ്ഥാ​പി​ക്ക​ണമെന്ന്
Tuesday, September 21, 2021 11:32 PM IST
കൊ​ല്ലം : റെ​യി​ൽ​വേ സ​ർ​വീ​സ് അ​ട​ക്കം യാ​ത്രാ മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം സ​ജീ​വ​മാ​യ അ​വ​സ്ഥ​യി​ലും പ​തി​റ്റാ​ണ്ടു​ക​ളാ​യി ട്രെ​യി​നി​നെ ആ​ശ്ര​യി​ക്കു​ന്ന സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്ക് സീ​സ​ണ്‍ ടി​ക്ക​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​കാ​ത്ത​ത് റെ​യി​ൽ​വേ കാ​ട്ടു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന ആ​ണെ​ന്നും ശ​രാ​ശ​രി 300 രൂ​പ ചെ​ല​വാ​യി​രു​ന്ന സ്ഥാ​ന​ത്ത് 3000 രൂ​പ​യി​ൽ അ​ധി​കം ചെ​ല​വാ​ക്കി​യാ​ണ് ഇ​ന്ന​ത്തെ യാ​ത്ര​ക്കാ​ർ യാ​ത്ര തു​ട​രു​ന്ന​തെ​ന്നും ഇ​തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും സ​തേ​ണ്‍ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ജീ​വ് പ​രി​ശ​വി​ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ണ്ണ​ന​ല്ലൂ​ർ നി​സാ​മും ആ​വ​ശ്യ​പ്പെ​ട്ടു.
മാ​സ​ത്തി​ലൊ​രി​ക്ക​ൽ മു​ൻ​കൂ​റാ​യി പ​ണ​മൊ​ടു​ക്കി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി യാ​ത്ര​ചെ​യ്തി​രു​ന്ന സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്ക് ദി​വ​സേ​ന മ​ണി​ക്കൂ​റു​ക​ളോ​ളം ടി​ക്ക​റ്റ് കൗ​ണ്ട​റി​നു മു​ന്നി​ലെ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. സ്വ​ന്തം നി​ല​യി​ൽ 12 ടി​ക്ക​റ്റു​ക​ളി​ൽ കൂ​ടു​ത​ൽ എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന നി​യ​ന്ത്ര​ണ​വും നി​ല​വി​ലു​ണ്ട്. സ്കൂ​ളു​ക​ളും കോ​ളേ​ജു​ക​ളും തു​റ​ക്കു​ന്ന​തോ​ടെ തി​ര​ക്കി​ലാ​കു​ന്ന ട്രെ​യി​ൻ സ​ർ​വീ​സ് സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി മെമു ​അ​ട​ക്ക​മു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സീ​സ​ണ്‍ ടി​ക്ക​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ക​യും ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ നി​ന്നും യാ​ത്ര ടി​ക്ക​റ്റു​ക​ൾ ന​ൽ​കി​യും തി​ര​ക്ക് ഒ​ഴി​വാ​ക്കു​വാ​ൻ റെ​യി​ൽ​വേ ത​യ്യാ​റാ​ക​ണം. മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ അ​ന്ത​ർ​സം​സ്ഥാ​ന ട്രെ​യി​നു​ക​ളി​ലെ ജ​ന​റ​ൽ കോ​ച്ചു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച് യാ​ത്ര​ക്കാ​രു​ടെ ബാ​ഹു​ല്യം കു​റ​യ്ക്കാ​ൻ ത​യ്യാ​റാ​ക​ണം. യാ​ത്ര​ക്കാ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പ​ക​രം മെ​മു, പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ പോ​ലും, എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ തു​ക ഈ​ടാ​ക്കു​ന്ന റെ​യി​ൽ​വേ​യു​ടെ സ​മീ​പ​നം കൊ​ള്ള​ക്കാ​രു​ടെ​താ​ണെ​ന്ന നി​ല മാ​റ​ണം.
കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ തൊ​ഴി​ലും വ​രു​മാ​ന​വും ന​ഷ്ട​പ്പെ​ട്ട സാ​ധാ​ര​ണ ജ​ന​വി​ഭാ​ഗ​ത്തി​ന് തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യേ​ണ്ട നി​ര​ക്കു​ക​ൾ കൂ​ട്ടി പ​ത്തും ഇ​രു​പ​തും ഇ​ര​ട്ടി ആ​യ​തോ​ടു​കൂ​ടി തീ​വ്ര ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. കാ​ല​ങ്ങ​ളേ​റെ​യാ​യി ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന യാ​ത്രാ​സൗ​ജ​ന്യം പു​നഃ​സ്ഥാ​പി​ക്കു​വാ​ൻ ഇ​നി​യും റെ​യി​ൽ​വേ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ വ്യാ​പ​ക​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി കേ​ര​ള​ത്തി​ലെ യാ​ത്ര​ക്കാ​ർ ത​യ്യാ​റാ​ക്കേ​ണ്ടി വ​രും എ​ന്ന് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ട്രെ​യി​നു​ക​ൾ​ക്ക് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ്റ്റോ​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കി​യും പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു കൗ​ണ്ട​റു​ക​ളി​ൽ നി​ന്നും ടി​ക്ക​റ്റ് എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം പു​ന​സ്ഥാ​പി​ച്ചു ട്രെ​യി​ൻ യാ​ത്രാ സം​വി​ധാ​നം പ​ഴ​യ​തു​പോ​ലെ നി​ല​നി​ർ​ത്താ​ൻ റെ​യി​ൽ​വേ ത​യ്യാ​റാ​ക​ണ​മെ​ന്നും അസോ. ഭാരവാഹികൾ ആ​വ​ശ്യ​പ്പെ​ട്ടു.