ക​ര​നെ​ൽ കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ജ​യം കൊ​യ്ത് ക​ർ​ഷ​ക​ൻ
Thursday, September 23, 2021 11:39 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ര​നെ​ൽ കൃ​ഷി​യി​ൽ നൂ​റു​മേ​നി​യു​ടെ വി​ജ​യ​ഗാ​ഥ​യു​മാ​യി ഗ്രാ​മീ​ണ ക​ർ​ഷ​ക​ൻ. ​മൈ​ലം പ​ഞ്ചാ​യ​ത്തി​ലെ പെ​രും​കു​ളം പ​രു​വി​ള വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ പി​ള്ള​യാ​ണ് ത​ന്‍റെ 75 സെ​ന്‍റ് വ​രു​ന്ന ക​ര​ഭൂ​മി​യി​ൽ നെ​ൽ​കൃ​ഷി ചെ​യ്തു സ​മ്പൂ​ർ​ണ വി​ജ​യം കൈ​വ​രി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്ന കു​ടും​ബ​മാ​യി​രു​ന്നു എ​ങ്കി​ലും ക​ഴി​ഞ്ഞ കു​റെ നാ​ളാ​യി വാ​ഴ, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ ആ​യി​രു​ന്നു പൂ​ർ​ണ​മാ​യും കൃ​ഷി ചെ​യ്തു വ​ന്നി​രു​ന്ന​ത്.

ഇ​ത്ത​വ​ണ മാ​റി ചി​ന്തി​ക്കു​ക​യും ക​ര​നെ​ൽ കൃ​ഷി​യി​ലേ​ക്ക് തി​രി​യു​ക​യു​മാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ​ർ​ക്കാ​ർ വി​ത്തു​ല്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭി​ച്ച ഉ​മ നെ​ൽ​വി​ത്താ​ണ് കൃ​ഷി ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. കൃ​ഷി​ഭ​വ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മി​ക​ച്ച പി​ന്തു​ണ വി​ത മു​ത​ൽ കൊ​യ്ത്ത് വ​രെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​താ​യി രാ​ജേ​ന്ദ്ര​ൻ പി​ള്ള പ​റ​ഞ്ഞു.​ ക​തി​ര് വ​രാ​റാ​യ​പ്പോ​ൾ ചി​ല കീ​ട രോ​ഗ ബാ​ധ​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും കൃ​ഷി വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ പി​ന്തു​ണ​യോ​ടെ അ​ത് പ​രി​ഹ​രി​ക്കാ​നാ​യി. പ്ര​ധാ​ന​മാ​യും ചാ​ണ​കം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു കൃ​ഷി. രാ​സ​വ​ള​പ്ര​യോ​ഗം പ​രി​മി​ത​മാ​യി മാ​ത്ര​മാ​യി​രു​ന്നു. നെ​ൽ​പാ​ട​ങ്ങ​ൾ മ​റ്റു കൃ​ഷി​ക​ൾ​ക്ക് വ​ഴി​മാ​റു​മ്പോ​ഴാ​ണ് ക​ര​യി​ൽ നെ​ൽ​കൃ​ഷി ന​ട​ത്തി​തി ക​ർ​ഷ​ക​ന്‍റെ വി​ജ​യം.

75 സെ​ന്‍റിൽ നി​ന്നും 1000 ​കി​ലോ​യി​ല​ധി​കം നെ​ല്ല് വി​ള​വ് എ​ടു​ത്തി​ട്ടു​ണ്ട്. നാ​ട്ടി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച നെ​ല്ലാ​യ​തി​നാ​ൽ മു​ഴു​വ​ൻ നെ​ല്ലും ആ​വ​ശ്യ​ക്കാ​ർ ബു​ക്ക് ചെ​യ്തു​തു ക​ഴി​ഞ്ഞു.​ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൊ​യ്തു​ത്സ​വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും കൃ​ഷി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും ക​ർ​ഷ​ക​രും പ​ങ്കെ​ടു​ത്തു.