പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Sunday, September 26, 2021 12:21 AM IST
കു​ണ്ട​റ: യൂ​ത്ത് കോ​ൺ​ഗ്ര​സ് പേ​ര​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ പേ​ര​യം പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.
പേ​ര​യം എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് പി ​സി വി​ഷ്ണു​നാ​ഥ് എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ ​എ​സ് ശ​ബ​രീ​നാ​ഥ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.