വ​രു​മാ​ന സ്രോ​ത​സു​ക​ളു​ടെ വ​ര്‍​ധ​ന ല​ക്ഷ്യം: കെ.എ​ന്‍. ബാ​ല​ഗോ​പാ​ല്‍
Sunday, September 26, 2021 12:24 AM IST
കൊല്ലം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ക​ര്‍​ന്ന സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ തി​രി​ച്ചു വ​ര​വി​നാ​യി തൊ​ഴി​ല്‍ സാ​ധ്യ​ക​ള്‍ ഉ​റ​പ്പാ​ക്കു​ന്ന വ​രു​മാ​ന സ്രോ​ത​സു​ക​ളെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. വെ​ളി​യം സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കു​ടും​ബ​ശ്രീ എ​സ്ഡി​എ​സു​ക​ള്‍​ക്കു​ള്ള റി​വോ​ള്‍​വിം​ഗ് ഫ​ണ്ട് ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്കു​ള്ള വ​ള​ര്‍​ച്ചാ​ഘ​ട്ട​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ. ചി​ട്ട​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണ് മു​ഖ്യ സ​വി​ശേ​ഷ​ത. ഏ​തു മേ​ഖ​ല​യി​ലും വി​നി​യോ​ഗി​ക്കാ​വു​ന്ന തൊ​ഴി​ല്‍ ക​രു​ത്തും പ്ര​സ്ഥാ​ന​ത്തി​നു​ണ്ട്. ജ​ന​കീ​യ ഹോ​ട്ട​ല്‍ മു​ത​ല്‍ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് വ​രെ സാ​ധ്യ​മാ​ക്കി​യ കൂ​ട്ടാ​യ്മ​യ്ക്ക് മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം തു​ട​രെ ന​ട​ത്തു​ന്ന​തി​നാ​യാ​ണ് കൂ​ടു​ത​ല്‍ ഫ​ണ്ട് ന​ല്‍​കു​ന്ന​ത്. പ​ലി​ശ കു​റ​ഞ്ഞ വാ​യ്പ ന​ല്‍​കി​യും പി​ന്തു​ണ​യ്ക്കു​ക​യാ​ണ്. പ​ര​മാ​വ​ധി തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ബി​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യ​ല്‍ മു​ഖ്യ​തി​ഥി​യാ​യി. വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ കെ. ​സോ​മ​ശേ​ഖ​ര​ന്‍, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ വി. ​ആ​ര്‍. അ​ജു, അ​സി​സ്റ്റ​ന്‍റ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​അ​രു​ണ്‍ കു​മാ​ര്‍, വെ​ളി​യം സി​ഡിഎ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ജ​യ​ന്തി മ​ധു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.