ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ല്‍ അ​ഞ്ച​ല്‍ തേ​വ​ര്‍​തോ​ട്ട​ത്ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ഭീ​തി​യി​ല്‍
Tuesday, October 12, 2021 11:01 PM IST
അ​ഞ്ച​ല്‍ : സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ല്‍ നി​ന്നു​ള്ള മ​ണ്ണി​ടി​ച്ചി​ല്‍ മൂ​ലം ത​ടി​ക്കാ​ട് തേ​വ​ര്‍​തോ​ട്ട​ത്തി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യി​ല്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി. ര​ണ്ടു​വീ​ടു​ക​ളു​ടെ ഒ​രു വ​ശം മു​ഴു​വ​ന്‍ മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് മൂ​ടി​യി​രി​ക്കു​ക​യാ​ണ്. മ​തി​ലും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. തേ​വ​ര്‍​തോ​ട്ടം സ​രോ​വ​രം വീ​ട്ടി​ല്‍ ദി​ലീ​പ്, എ​സ്എ​സ് ഭ​വ​നി​ല്‍ ശാ​ന്ത​കു​മാ​രി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്.
അ​യ​ല്‍​വാ​സി​യാ​യ സു​കു​മാ​ര​ന്‍ എ​ന്ന​യാ​ളു​ടെ ഭൂ​മി​യി​ല്‍ നി​ന്നു​മാ​ണ് മ​ണ്ണ് ഇ​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ഏ​തു സ​മ​യ​ത്തും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും മ​ണ്‍​തി​ട്ട അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ​ന്നും എ​ന്നും കാ​ണി​ച്ചു ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ല്‍ ജി​ല്ല ക​ള​ക്ട​ര്‍, അ​ട​ക്ക​മു​ള്ള അ​ധി​കാ​രി​ക​ള്‍​ക്ക് വീ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പ​രാ​തി ല​ഭി​ച്ചു ആ​റു​മാ​സം ക​ഴി​യു​മ്പോ​ഴും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ല്ല. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഈ ​മ​ണ്ണ് ഇ​ടി​ച്ചി​ല്‍ ഉ​ണ്ടാ​കു​നു​ള്ള കാ​ര​ണ​മെ​ന്നും ഇ​നി​യെ​ങ്കി​ലും ത​ങ്ങ​ളു​ടെ ജീ​വ​ന് സം​ര​ക്ഷ​ണം ന​ല്‍​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞു വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു സം​ഘം സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. ഇ​നി​യും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ടു വേ​ഗ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വി​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ള്‍