ഉ​ത്ര​വ​ധ കേ​സി​ന്‍റെ വി​ധി പ്ര​സ്താ​വം: കോ​ട​തി പ​രി​സ​ര​ത്ത് ജ​ന​സാ​ഗ​രം
Wednesday, October 13, 2021 11:34 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: ഉ​ത്ര​വ​ധ കേ​സി​ന്‍റെ അ​ന്തി​മ വി​ധി പ്ര​ഖ്യാ​പ​നം കേ​ൾ​ക്കാ​ൻ ഇ​ന്ന​ലെ കോ​ട​തി പ​രി​സ​ര​ത്ത് എ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ. കോ​ട​തി പ​രി​സ​ര​വും വ​രാ​ന്ത​യു​മെ​ല്ലാം ജ​ന​തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി. പോ​ലീ​സ് കോ​ട​തി പ​രി​സ​ര​ത്ത് പ്ര​ത്യേ​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും തി​ര​ക്കി​ൽ അ​തെ​ല്ലാം അ​പ്ര​സ​ക്ത​മാ​യി. കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ക്ക​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി സൂ​ര​ജ് കു​റ്റ​ക്കാ​ര​നാ​ണ​ന്ന് ക​ണ്ടെ​ത്തി​യ ദി​വ​സ​വും വ​ൻ ജ​നാ​വ​ലി​യാ​ണ് കോ​ട​തി പ​രി​സ​ര​ത്ത് എ​ത്തി​യ​ത്. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​ന് പോ​ലും ക​ഴി​ഞ്ഞി​ല്ല.
ഇ​ന്ന​ലെ അ​തി​ലും വ​ലി​യ തീ​ർ​ക്കാ​ണ് കോ​ട​തി പ​രി​സ​ര​ത്ത് ഉ​ണ്ടാ​യ​ത്. രാ​വി​ലെ മു​ത​ൽ ത​ന്നെ ആ​ൾ​ക്കാ​ർ കോ​ട​തി​ക്ക് സ​മീ​പം എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ച് ആ​ൾ​ക്കാ​ർ എ​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ കൊ​ടും വെ​യി​ൽ പോ​ലും അ​വ​ഗ​ണി​ച്ചാ​ണ് ആ​ൾ​ക്കാ​ർ എ​ത്തി​യ​ത്. കോ​ട​തി സ്ഥി​തി ചെ​യ്യു​ന്ന ക​ള​ക്ട​റേ​റ്റ് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ൽ രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ ഗ​താ​ഗ​ത കു​രു​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കും അ​നു​ഭ​വ​പ്പെ​ട്ടു.

രാ​വി​ലെ മു​ത​ൽ അ​ഭി​ഭാ​ഷ​ക​രും മ​റ്റ് ആ​ൾ​ക്കാ​രും അ​ട​ക്ക​മു​ള്ള നൂ​റ ക​ണ​ക്കി​ന് ആ​ൾ​ക്കാ​രാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി പ​രി​സ​ര​ത്ത് നി​ല​യു​റ​പ്പി​ച്ച​ത്. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ത​ന്നെ പ​ണി​പ്പെ​ട്ടു.

പ്ര​തി സൂ​ര​ജി​നെ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ കോ​ട​തി​യി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ഴും വി​ധി പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം തി​രി​കെ കൊ​ണ്ടു​പോ​യ​പ്പോ​ഴും തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി. പോ​ലീ​സ് ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് തി​ര​ക്ക് നി​യ​ന്ത്രി​ച്ച​ത്.

വി​ധി പ്ര​സ്താ​വം കേ​ട്ട ശേ​ഷം സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ പു​റ​ത്തി​റ​ങ്ങി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ഭി​മു​ഖം ന​ൽ​കി​യ​പ്പോ​ഴും സാ​യു​ധ പോ​ലീ​സ് സം​ഘം അ​ക​മ്പ​ടി ന​ൽ​കി.

രാ​ജ്യ​ത്ത് ത​ന്നെ ഏ​റെ ശ്യ​ദ്ധ​യാ​ക​ർ​ഷ​ച്ചി​ച്ച കേ​സെ​ന്ന കാ​ര​ണ​ത്താ​ൽ കോ​ട​തി പ​രി​സ​ര​ത്ത് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നു​ള്ള​വ​ർ അ​ട​ക്കം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ വ​ൻ സം​ഘം ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാം കൂ​ടി കോ​ട​തി പ​രി​സ​രം ഇ​ന്ന​ലെ രാ​ജ്യ​ത്ത് ത​ന്നെ ഏ​റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി എ​ന്ന് പ​റ​ഞ്ഞാ​ൽ ഒ​ട്ടും അ​തി​ശ​യോ​ക്തി ഇ​ല്ല. പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച് ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ശി​ക്ഷ ല​ഭി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ കേ​സ് കൂ​ടി​യാ​ണി​ത്.

കേ​സി​ൽ സാ​ക്ഷി​ക​ൾ ആ​രും ഉ​ണ്ടാ​യി​ല്ല എ​ന്ന​തും നി​ർ​ണാ​യ​ക​മാ​ണ്. പ്ര​തി സൂ​ര​ജി​ന് പാ​മ്പു​ക​ളെ കൈ​മാ​റി​യ ചാ​വ​ർ​കോ​ട് സു​രേ​ഷി​നെ കോ​ട​തി മാ​പ്പു​സാ​ക്ഷി​യാ​ക്കു​ക​യാ​യി​രു​ന്നു.