കു​റ്റാ​ന്വേ​ഷ​ണ ച​രി​ത്ര​ത്തി​ൽ ത​ന്നെ അ​പൂ​ര്‍​വ​ത​ക​ള്‍ നി​റ​ഞ്ഞ കേ​സ്
Wednesday, October 13, 2021 11:34 PM IST
കൊ​ല്ലം: സ്വ​ത്തി​നു വേ​ണ്ടി ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് മു​ര്‍​ഖ​ന്‍ പാ​ന്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ല്ലു​ക..​ഇ​ന്ത്യ​ന്‍ കു​റ്റാ​ന്വേ​ഷ​ണ ച​രി​ത്ര​ത്തി​ലെ ത​ന്നെ അ​പൂ​ര്‍​വ​ത​ക​ള്‍ ഏ​റെ നി​റ​ഞ്ഞ കേ​സി​ലാ​ണ് ഒ​ടു​വി​ല്‍ കോ​ട​തി​യു​ടെ വി​ധി​യെ​ത്തി​യ​ത്. 87 സാ​ക്ഷി​ക​ള്‍ ന​ല്‍​കി​യ മൊ​ഴി​ക​ളും 288 രേ​ഖ​ക​ളും 40 തൊ​ണ്ടി​മു​ത​ലു​ക​ളും അ​പ​ഗ്ര​ഥി​ച്ച ശേ​ഷ​മാ​ണ് കൊ​ല്ലം ആ​റാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എം.​മ​നോ​ജ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.
ജീ​വ​നു​ള​ള ഒ​രു വ​സ്തു കൊ​ല​പാ​ത​ക​ത്തി​നു​ള​ള ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ച്ചു എ​ന്ന​താ​ണ് ഉ​ത്ര വ​ധ കേ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. പ്ര​തി സൂ​ര​ജി​ന്‍റെ കു​റ്റ​സ​മ്മ​ത മൊ​ഴി​ക്ക​പ്പു​റം ഇ​ക്കാ​ര്യം ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​ന്‍ പോ​ലീ​സ് ന​ട​ത്തി​യ ഡ​മ്മി പ​രീ​ക്ഷ​ണ​മ​ട​ക്ക​മു​ള​ള വേ​റി​ട്ട അ​ന്വേ​ഷ​ണ രീ​തി​ക​ളും ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു.
വി​ചാ​ര​ണ​യു​ടെ തു​ട​ക്കം മു​ത​ല്‍ താ​ന്‍ നി​ര​പ​രാ​ധി​യെ​ന്ന അ​വ​കാ​ശ​വാ​ദ​മാ​ണ് പ്ര​തി സൂ​ര​ജ് കോ​ട​തി​ക്കു മു​ന്നി​ല്‍ ഉ​യ​ര്‍​ത്തി​യ​ത്. എ​ന്നാ​ല്‍ ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളു​ടെ സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ സൂ​ര​ജി​ന്‍റെ വാ​ദ​ങ്ങ​ള്‍ പൊ​ളി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍. ഉ​ത്ര​യെ പാ​ന്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ന്ന ഭ​ര്‍​ത്താ​വ് സൂ​ര​ജി​ന് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
രാ​ജ്യ​ത്ത കു​റ്റാ​ന്വേ​ഷ​ണ​ച​രി​ത്ര​ത്തി​ല്‍ ത​ന്നെ സ​വി​ശേ​ഷ പ്ര​ധാ​ന്യ​മു​ള്ള കേ​സാ​യാ​ണ് ഉ​ത്ര​ക്കേ​സ് ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഐ​പി​എ​സ് ട്രെ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി പ​ഠി​ക്കാ​നു​ള്ള കേ​സു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ത്ര​ക്കേ​സു​ണ്ട്. രാ​ജ്യ​ത്ത് ഇ​തി​നു മു​ന്‍​പ് ര​ണ്ട് ത​വ​ണ പാ​ന്പി​നെ ഉ​പ​യോ​ഗി​ച്ച്‌ ആ​ളു​ക​ളെ കൊ​ല്ല​പ്പെ​ടു​ത്തി​യ സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ണെ​യി​ലും നാ​ഗ്പൂ​രി​ലു​മാ​യി​രു​ന്നു അ​ത്. പൂ​ണെ​യി​ല്‍ ഭാ​ര്യ​യും കാ​മു​ക​നും ചേ​ര്‍​ന്ന് ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ പാ​ന്പി​നെ ഉ​പ​യോ​ഗി​ച്ചെ​ന്നാ​യി​രു​ന്നു കേ​സെ​ങ്കി​ല്‍, നാ​ഗ്പൂ​രി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ന്‍ മ​ക​ന്‍ പാ​ന്പി​നെ കൊ​ണ്ട് കൊ​ത്തി​ച്ചു കൊ​ന്നു എ​ന്നാ​യി​രു​ന്നു കേ​സ്. എ​ന്നാ​ല്‍ ഈ ​ര​ണ്ട് കേ​സി​ലും തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ പ്ര​തി​ക​ളെ വി​ചാ​ര​ണ കോ​ട​തി​ക​ള്‍ വെ​റു​തെ വി​ട്ട​ത് മ​ഹാ​രാ​ഷ്ട്രാ പോ​ലീ​സി​ന് തി​രി​ച്ച​ടി​യാ​യി. സ​മാ​ന​വി​ധി ഉ​ത്ര​ക്കേ​സി​ല്‍ ഉ​ണ്ടാ​യി​ല്ല എ​ന്ന​ത് കേ​ര​ള പോ​ലീ​സി​നാ​കെ അ​ഭി​മാ​നം പ​ക​രു​ന്ന കാ​ര്യ​മാ​ണ്.