ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ എന്ന യാഥാർഥ്യം തിരിച്ചറിയുന്നവരാണ് പുതുതലമുറയിലെ തൊഴിലാളികൾ
Wednesday, October 13, 2021 11:36 PM IST
ച​വ​റ: ചു​മ​രു​ണ്ടെ​ങ്കി​ലേ ചി​ത്രം വ​ര​ക്കാ​ൻ ക​ഴി​യൂ' എ​ന്ന യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യു​ന്ന​വ​രാ​ണ് പു​തുത​ല​മു​റ​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ൻ .ച​വ​റ​യി​ൽ ആ​ർ എ​സ് പി ​നേ​താ​വും ക​രി​മ​ണ​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​വു​മാ​യി​രു​ന്ന എ​സ് ജോ​ണി​ന്‍റെ 25-ാമ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ത്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​മ്മു​ടെ നാ​ട്ടി​ൽ ധാ​രാ​ളം മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച തൊ​ഴി​ലാ​ളി നേ​താ​ക്ക​ളു​ണ്ടാ​യി​രു​ന്നു .അ​തു​കൊ​ണ്ടാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി കേ​ര​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മി​നി​മം കൂ​ലി ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും കേ​ര​ള​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യി​ട്ടു​ള്ള നേ​ട്ട​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഒ​രു പ​ക്ഷെ ആ ​കാ​ല​ഘ​ട്ട​ത്തി​ൽ ആ ​ട്രേ​ഡ് യൂ​ണി​യ​നി​സം എ​ഴു​പ​തു​ക​ളി​ലും എ​ൺ​പ​തു​ക​ളി​ലു​മെ​ല്ലാം ഒ​രു വ​ലി​യ വി​പ്ല​വ​ത്തി​ലേ​ക്ക് പോ​യെ​ങ്കി​ലും പി​ന്നീ​ട് അ​ത് തി​രി​ച്ചു വ​ന്ന്‌ യാ​ഥാ​ർ​ഥ്യ ബോ​ധം ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​ണ് കേ​ര​ള​ത്തി​ലെ ട്രേ​ഡ് യൂ​ണി​യ​ൻ മേ​ഖ​ല. ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ തീ​ർ​ച്ച​യാ​യും കേ​ര​ള​ത്തി​ൽ വ്യ​വ​സാ​യ സ്വ​പ്ന​ങ്ങ​ളു​ടെ ക​ട​യ്ക്ക​ൽ ക​ത്തി​വയ്​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട് എ​ന്ന കാ​ര്യം വി​സ്മ​രി​ക്കു​ന്നി​ല്ല.താ​നും തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടു കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഞ​ങ്ങ​ളെ​ല്ലാം പു​തി​യ ത​ല​മു​റ​യി​ലെ തൊ​ഴി​ലാ​ളി നേ​താ​ക്ക​ളാ​ണ്. ‌
എ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും സം​ഘ​ട​നാ ബോ​ധ​ത്തെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കു​മ്പോ​ൾ ത​ന്നെ ചു​വ​രു​ണ്ടെ​ങ്കി​ലേ ചി​ത്രം വ​ര​യ്ക്കാ​ൻ ക​ഴി​യൂ എ​ന്ന യാ​ഥാ​ർ​ഥ്യ​ബോ​ധം കൂ​ടി ഉ​ൾ​കൊ​ള്ളു​ന്ന​വ​രാ​ണ്. എ​സ് . ജോ​ൺ ബേ​ബി​ജോ​ണി​ന്‍റെ പ്രി​യ​ങ്ക​ര​നാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നും ച​വ​റ​യി​ലെ ക​രി​മ​ണ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ​മാ​തൃ​കാ​പ​ര​മാ​യ തൊ​ഴി​ലാ​ളി പ്ര​വ​ർ​ത്ത​നം ന​യി​ച്ച തൊ​ഴി​ലാ​ളി നേ​താ​വു​മാ​യി​രു​ന്നു​വെ​ന്നു അ​ദ്ദേ​ഹം.​
​ഇ​ട​തു പ​ക്ഷം പേ​രി​ൽ മാ​ത്രം ചാ​ർ​ത്തി തീ​വ്ര വ​ല​തു​പ​ക്ഷ ന​യ​മാ​ണ് പി​ണ​റാ​യി സർക്കാർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വി ​ഡി സ​തീ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു .പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തീ​വ്ര വ​ല​തു പ​ക്ഷ സാ​മ്പ​ത്തി​ക ന​യ​ത്തി​നും ഏ​കാ​ധി​പ​ത്യ രീ​തി​ക​ൾ​ക്കു​മെ​തി​രാ​യ പോ​രാ​ട്ട​മാ​യി​രി​ക്കും ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടേ​തെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.
ആ​ർഎ​സ്പി ​കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ഷി​ബു ബേ​ബി ജോ​ൺ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​ അ​നു​സ്മ​ര​ണ പ്ര​മേ​യം എ​സ് ലാ​ലു ന​ട​ത്തി. ച​വ​റ വാ​സു​പി​ള്ള ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി . ആ​ർഎ​സ് പി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ ​എ അ​സീ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​വ​റ​യു​ടെ തൊ​ഴി​ലാ​ളി സ​മ​ര ച​രി​ത്ര​ത്തെ കു​റി​ച്ച് എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര പ്ര​സാ​ദ്, യു​ഡിഫ് ​ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ ​സി രാ​ജ​ൻ ,ആ​ർ എ​സ പി ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​എ​സ് വേ​ണു​ഗോ​പാ​ൽ ,യു ​ഡി എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ ,ആ​ർ വൈ ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡന്‍റ് സി ​പി സു​ധീ​ഷ്കു​മാ​ർ, ആ​ർ എ​സ് പി ​ച​വ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ൺ, ഡി സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.