കൊട്ടാരക്കരയിൽ വി​ള​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ടം
Sunday, October 17, 2021 11:14 PM IST
കൊ​ട്ടാ​ര​ക്ക​ര: തോ​രാ​മ​ഴ നാ​ടി​നെ ദു​രി​ത​ത്തി​ലാ​ക്കി. താ​ലൂ​ക്കി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി.​ കാ​ർ​ഷി​ക വി​ള​ക​ൾ വ​ൻ​തോ​തി​ലാ​ണ് ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. വി​വി​ധ വി​ല്ലേ​ജു​ക​ളി​ലാ​യി ഒ​ട്ട​ന​വ​ധി വീ​ടു​ക​ൾ പൂ​ർ​ണമാ​യോ ഭാ​ഗി​ക​മാ​യോ ന​ശി​ച്ചു ക​ഴി​ഞ്ഞു.
ക​ല്ല​ട​യാ​ർ നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ഏ​തു നി​മി​ഷ​വും ആ​റ്റു​തീ​ര​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​മെ​ന്ന സ്ഥി​തി​യാ​ണ്.​ പ​ര​പ്പാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തീ​ര​വാ​സി​ക​ൾ​ക്കും ആ​റ്റി​ലി​റ​ങ്ങു​ന്ന​വ​ർ​ക്കും ജി​ല്ലാ ക​ള​ക്ട​ർ ജാ​ഗ്ര​താ നി​ർ​ദേശം ന​ൽ​കി. പു​ല​മ​ൺ തോ​ട് ക​ര ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. തോ​ടു​പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന​വ​രെ ന​ഗ​ര​സ​ഭ​യും റ​വ​ന്യു വ​കു​പ്പും ചേ​ർ​ന്ന് മാ​റ്റി താ​മ​സി​പ്പി​ച്ചു വ​രി​ക​യാ​ണ്. ക​ട്ട​യി​ൽ തോ​ട്, നെ​ല്ലി​ക്കു​ന്നം ​​തോ​ട് എ​ന്നി​വ​യും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നു. മീ​ൻപി​ടി​പ്പാ​റ​യി​ൽ അ​തി​ശ​ക്ത​മാ​യ മാ​യ രീ​തി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു. ഇവിടെ ​പ്ര​വേ​ശ​നം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.
പ​വി​ത്രേ​ശ്വ​രം ചെ​റുപൊ​യ്ക​യി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.​ അ​ഞ്ചു കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു.​ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്തു​വ​രു​ന്ന ഇ​ഷ്ടി​ക ക​മ്പ​നി​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​ട്ടു​ണ്ട്. കു​ള​ക്ക​ട, ക​രീ​പ്ര, ക​ല​യ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നു.
സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും ദു​ര​ന്ത​ബാ​ധി​ത​രെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി റ​വ​ന്യു, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് വി​ഭാ​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.