സർവെയേഴ്സ് അസോ. ജില്ലാ കൺവൻഷൻ നടത്തി
Sunday, October 17, 2021 11:14 PM IST
കൊ​ല്ലം:​കേ​ര​ള ഗ​വ. ലൈ​സ​ൻ​സ്ഡ് സ​ർ​വെ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ഭ​ര​ണി​ക്കാ​വി​ലെ പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി​നീ​ഷ് ജോ​ണി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ഭാ​ര​വാ​ഹി​ക​ളാ​യി സ​ന്ധ്യാ കൃ​ഷ്ണ​ൻ-​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, വി​ഷ്ണു വി​നോ​ദ് - സെ​ക്ര​ട്ട​റി, അ​ഖി​ല​ശ്രീ. സി. ​ജി-​ട്ര​ഷ​റ​ർ, ബി​ജി-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ആ​ർ. ജ​യ​കു​മാ​ർ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എം. ​എ​സ്. ശ്രീ​ജ-​കോ-​ഓ​ർ​ഡി​നേ​റ്റ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി അ​മ​ല. എ​സ്, ദീ​പു. എ​സ്, അ​നൂ​പ് എം.​എം എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

നാ​ടോ​ടി ബാ​ല​നെ ക​ണ്ടെ​ത്തി​യി​ല്ല;
തെ​ര​ച്ചി​ൽ നി​ർ​ത്തി

കൊ​ട്ടാ​ര​ക്ക​ര: നെ​ല്ലി​ക്കു​ന്ന​ത്ത് അ​മ്മ​യോ​ടൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ടോ​ടി ബാ​ല​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​യി. നാ​ടോ​ടി​ക​ളാ​യ വി​ജ​യ​ന്‍റേ​യും ചി​ക്കു​വി​ന്‍റേ​യും മ​ക​ൻ മൂ​ന്നു വ​യ​സു​ള്ള രാ​ഹു​ലി​നെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ കാ​ണാ​താ​യ​ത്.​
ഇ​തി​ന​ടു​ത്തു​ള്ള നെ​ല്ലി​ക്കു​ന്നം​ തോ​ട്ടി​ൽ വീ​ണ​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും സ്കൂബാ ടീ​മും തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.​വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലും ശ​നി​യാ​ഴ്ച​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തോ​ട് ക​ര ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത് മൂ​ലം തെ​ര​ച്ചി​ൽ നി​ർ​ത്തി​വ​ക്കു​ക​യാ​യി​രു​ന്നു.
കു​ട്ടി രാ​ത്രി 10 ഓടെ തോ​ടി​ന്‍റെ ഭാ​ഗ​ത്തേ​ക്കു ന​ട​ന്നു പോ​കു​ന്ന സി ​സി റ്റി ​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.