വ​ധ​ശ്ര​മ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Monday, October 18, 2021 10:43 PM IST
കൊ​ട്ടി​യം: മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്കാ​യി വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം യു​വാ​ക്ക​ളെ ഗു​രു​ത​ര​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു പേ​രെ കൂ​ടി കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​
ഇ​തൊ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ഇ​പ്പോ​ൾ​ അ​റ​സ്റ്റി​ലാ​യ​ത് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. നേ​ര​ത്തേ പി​ടി​യി​ലാ​യ മൂ​ന്നു പേ​രി​ൽ ര​ണ്ടു പേ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​യി​രു​ന്നു. കി​ളി​കൊ​ല്ലൂ​ർ ക​ന്നി​മ്മേ​ൽ വ​ലി​യ മാ​ടം ക​ള​രി തെ​ക്ക​തി​ൽ അ​പ്പു എ​ന്നു വി​ളി​ക്കു​ന്ന ശ്രീ​രാ​ഗ് (22), ശ്രീ​ഹ​രി (22) എ​ന്നി​വ​രാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ​ത്.
ഇ​വ​രി​ൽ ശ്രീ​ഹ​രി​യു​ടെ പേ​രി​ൽ കൊ​ട്ടി​യം, ഇ​ര​വി​പു​രം, കി​ളി​കൊ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ​ന്ത്ര​ണ്ടോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പേ​രൂ​ർ വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ആ​രോ​മ​ൽ എ​ന്നു വി​ളി​ക്കു​ന്ന മി​ഥു​ൻ (20) ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ അ​മ്പാ​ടി എ​ന്നു വി​ളി​ക്കു​ന്ന നി​തി​ൻ (23) വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ചെ​മ്പ​കം എ​ന്നു വി​ളി​ക്കു​ന്ന സു​മേ​ഷ് (21) എ​ന്നി​വ​രാ​ണ് കേ​സി​ൽ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ​ത്.
ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 31 ന് ​പു​ന്ത​ല ത്താ​ഴം ആ​മ​ക്കോ​ട്ടു​ള്ള തെ​ങ്ങി​ൻ പു​ര​യി​ട​ത്തി​ൽ വ​ച്ച് മാ​മൂ​ട് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഹാ​ഷിം (25), മേ​ക്കോ​ൺ വ​യ​ലി​ൽ വീ​ട്ടി​ൽ അ​ർ​ഷാ​ദ് (27) എ​ന്നി​വ​രെ മാ​ര​ക​മാ​യി​ആ​ക്ര​മി​ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.​
ഓഗ​സ്റ്റ് 30-ന് പു​ന്ത​ലത്താ​ഴ​ത്തെ സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പന​ശാ​ല​യ്ക്ക​ടു​ത്തു വ​ച്ച് കൂ​ട്ടു​കാ​ർ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേറ്റ​ത്തി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച ന​ട​ത്തി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ആ​മ​ക്കോ​ട്ടേ​യ്ക്ക് വി​ളി​ച്ചു വ​രു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ർ റ്റി.​നാ​രാ​യ​ണ​ന്‍റേ​യും, അ​സി.​ക​മ്മീ​ഷ​ണ​ർ ജി.​ഡി.​വി​ജ​യ​കു​മാ​റി​ന്‍റേ​യും മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ രു​പീ​ക​രി​ച്ച് സി​റ്റി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​യ്യാ​യി​ര​ത്തോ​ളം ടെ​ലി​ഫോ​ൺ ന​മ്പ​രു​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
പു​ന്ത​ലത്താ​ഴ​ത്തെ മ​ദ്യ​വി​ൽ​പന​ശാ​ല​യ്ക്ക് സ​മീ​പം​ത​മ്പ​ടി​ച്ച് മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ വി​ര​ട്ടി പ​ണം ത​ട്ടു​ക​യാ​ണ് സം​ഘം ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കി​ളി​കൊ​ല്ലൂ​ർ എ​സ്എ​ച്ച്ഓ.​വി​നോ​ദ് കെ., ​എ​സ്ഐ​മാ​രാ​യ അ​നീ​ഷ് എ.​പി, ശ്രീ​നാ​ഥ്, ജ​യ​ൻ സ​ക്ക​റി​യ, താ​ഹാ കോ​യ, എഎ​സ്​ഐ മാ​രാ​യ ജി​ജു, സ​ന്തോ​ഷ് സിപിഓമാ​രാ​യ അ​നീ​ഷ്, ഷാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.