ന​ബി​ദി​ന സ​മ്മേ​ള​ന​വും പ്രാ​ർ​ഥന സ​ദ​സും ന​ട​ത്തി
Monday, October 18, 2021 11:27 PM IST
കൊ​ട്ടി​യം: ലോ​ക​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ഇ​സ്ലാ​മി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​വാ​ൻ മ​ൽ​സ​ര​ബു​ദ്ധി​യോ​ടെ ചി​ല​ർ മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും, അ​ത് നാം ​തി​രി​ച്ച​റി​ഞ്ഞു മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി. പ​റ​ഞ്ഞു.
സി​റ്റി​സ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം സം​സ്ഥാ​ന ക​മ്മ​ിറ്റി മൈ​ല​ക്കാ​ട്ട് സം​ഘ​ടി​പ്പി​ച്ച ന​ബി​ദി​ന സ​മ്മേ​ള​ന​വും പ്രാ​ർ​ഥനാ ​സ​ദസും ഉ​സ്താ​ദു​മാ​ർ​ക്കു​ള്ള സ്നേ​ഹ സാ​ന്ത്വ​ന കി​റ്റ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ദ്ധ​വു​മാ​യി കൂ​ട്ടി ചേ​ർ​ത്ത് ഇ​സ്ലാ​മി​നെ തീ​വ്ര​വാ​ദി​ക​ളാ​യും, ഭീ​ക​ര​വാ​ദി​ക​ളാ​യും ചി​ത്രീ​ക​രി​ക്കു​വാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ന്നു വ​രി​ക​യാ​ണ്. മാ​ന​വി​ക​ത​യു​ടെ മ​ത​മാ​ണ് ഇ​സ്ലാം. സാ​മ്പ​ത്തി​ക സാ​മു​ഹി​ക നീ​തി​യു​ടെ ദ​ർ​ശ​നം​ലോ​ക​ത്തി​ന് സ​മ​ർ​പ്പി​ച്ച​ത് ഇ​സ്ലാ​മാ​ണ്. ശ​രി​യാ​യ ജീ​വി​തം ന​യി​ക്കു​വാ​നാ​ണ് പ്ര​വാ​ച​ക​ൻ ആ​ഹ്വാ​നം ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സി​റ്റി​സ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ മൈ​ല​ക്കാ​ട് ഷാ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​യ്ക്ക​ൽ അ​ബ്ദു​ൽ അ​സീ​സ് മൗ​ല​വി ന​ബി​ദി​ന സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ ചെ​യ​ർ​മാ​ൻ സെ​യ്ദ് മു​ഹ്സി​ൻ കോ​യാ ത​ങ്ങ​ൾ അ​ൽ ഹൈ​ദ്രോ​സി പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സ​ർ അ​സീ​സ്, ജി.​എ​സ്.​ജ​യ​ലാ​ൽ എംഎ​ൽഎ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ഉ​പ​ഹാ​ര​വും, പൊ​ന്നാ​ട​യും ന​ൽ​കി ആ​ദ​രി​ച്ചു.
സി​റ്റി​സ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി അ​ബു മു​ഹ​മ്മ​ദ് ഇ​ദ്രീ​സ് ഷാ​ഫി പെ​രി​ങ്ങാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​യ്യൂ​ബ് ഖാ​ൻ മ​ഹ്ള​രി, ഇ.​ആ​ർ.​സി​ദ്ദീ​ഖ് മ ​ന്നാ​നി കൊ​ല്ലം, പിഡിപി ​ജി​ല്ലാ സെ​ക്ര​ട്ട​റി ബ്രൈ​റ്റ് സെ​യ്ഫുദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.