ഡോ. ​വെ​ള്ളി​മ​ൺ നെ​ൽ​സ​ന്‍റെ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, October 19, 2021 11:35 PM IST
കു​ണ്ട​റ: ഡോ. ​വെ​ള്ളി​മ​ൺ നെ​ൽ​സ​ന്‍റെ ഏ​റ്റ​വും പു​തി​യ പു​സ്ത​ക​ങ്ങ​ളാ​യ വീ​ണ്ടു​വി​ചാ​രം എ​ന്ന ലേ​ഖ​ന സ​മാ​ഹാ​ര​വും അ​ഭ​യാ​ർ​ഥി​ക​ൾ എ​ന്ന വി​വ​ർ​ത്ത​ന ക​ഥാ​സ​മാ​ഹാ​ര​വും പ്ര​കാ​ശ​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം എംഎ​ൻ​വിജി അ​ടി​യോ​ടി ഹാ​ളി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജെ ​ചി​ഞ്ചു റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ മ​ന്ത്രി സി ​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ സി​നി​മ ന​ട​ൻ പ്രേം​കു​മാ​റി​ന് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഡോ.​വ​ള്ളി​ക്കാ​വ് മോ​ഹ​ൻ​ദാ​സ്, എ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ്മ എ​ന്നി​വ​ർ പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി.
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ റാ​വു​ത്ത​ർ, ഡോ. ​വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ, ഡോ.​കെ ര​വി രാ​മ​ൻ നി​ർ​മ്മാ​ല്യം, വാ​മ​ദേ​വ​ൻ , പ്രഫ. എം ​ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.