ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ല്‍ അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു
Wednesday, October 20, 2021 10:37 PM IST
കൊല്ലം: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.
സ്വാ​ത​ന്ത്ര്യം, ഭ​യം, പ്ര​തീ​ക്ഷ എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. 18 നും 40 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. 31നു ​മു​ന്‍​പ് വീ​ഡി​യോ​ക​ള്‍ http://reels2021.ksywb.in/ ലി​ങ്കി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 04742798440 എ​ന്ന ന​മ്പ​രി​ലോ www.ksywb.kerala.gov.in വെ​ബ് സൈ​റ്റി​ലോ ബ​ന്ധ​പ്പെ​ടാം.

വെ​ബി​നാ​ര്‍ നാ​ളെ

കൊല്ലം: ജ​ന​കീ​യ ആ​സൂ​ത്ര​ണം ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ര്‍​ഷി​ക​രം​ഗ​ത്തെ അ​നു​ഭ​വ​പാ​ഠ​ങ്ങ​ളും അ​ടി​യ​ന്ത​ര ക​ട​മ​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ ഉ​ച്ച​കഴിഞ്ഞ് 2.45 ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍​വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്‍റ് സാം ​കെ. ഡാ​നി​യ​ല്‍ അ​ധ്യ​ക്ഷ​നാ​വും. ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍​വീ​ണ്‍ പ്രസംഗിക്കും. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗം ഡോ. ​ജി​ജു പി. ​അ​ല​ക്‌​സ്, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് കൃ​ഷി വി​ഭാ​ഗം ചീ​ഫ് എ​സ്. എ​സ് നാ​ഗേ​ഷ് എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി സ​ര്‍​ക്കാ​ര്‍ നോ​മി​നി എം.​വി​ശ്വ​നാ​ഥ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഓ​ഫീ​സ​ര്‍ ഷീ​ബ കെ. ​എ​സ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി. ​ജെ ആ​മി​ന, കാ​ര്‍​ഷി​ക രം​ഗ​ത്തെ വി​ദ​ഗ്ദ്ധ​ര്‍, ക​ര്‍​ഷ​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.