ബ​സ് യാ​ത്രി​ക​ര്‍​ക്ക് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്
Wednesday, October 20, 2021 10:37 PM IST
അ​ഞ്ച​ല്‍ : കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ യാ​ത്രി​ക്കാ​രി​യാ​യ കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി​നി വ​യോ​ധി​ക​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നിടെ പി​ടി​യി​ലാ​യ യു​വ​തി കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​ന് ന​ല്‍​കി​യ​ത് വ്യാ​ജ മേ​ല്‍​വി​ലാ​സം. സേ​ലം റ​യി​ല്‍​വേ പ്ലാ​റ്റ്ഫോം സ്വ​ദേ​ശി​നി ക​സ്തൂ​രി എ​ന്ന വി​ലാ​സ​മാ​ണ് യു​വ​തി പോ​ലീ​സി​നു ന​ല്‍​കി​യ​ത്.
എ​ന്നാ​ല്‍ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ങ്ങ​നെ ഒ​രു വി​ലാ​സം ഇ​ല്ലെന്ന് ക​ണ്ടെ​ത്തി. തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളോ, മൊ​ബൈ​ല്‍ ഫോ​ണോ ഉ​പ​യോ​ഗി​ക്ക​തെ​യു​ള്ള യു​വ​തി​ക​ളു​ടെ ക​വ​ര്‍​ച്ച പോ​ലീ​സി​നെ ഏ​റെ കു​ഴ​ക്കു​ക​യാ​ണ്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ കാ​ര്യ​മാ​യി ഒ​ന്നും ല​ഭി​ക്കാ​റു​മി​ല്ല.
ശ​രി​യാ​യ വി​ലാ​സ​മോ, മൊ​ബൈ​ല്‍ ഫോ​ണോ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ല്‍ ഇ​വ​ര്‍ മു​മ്പ് പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്കം ക​ണ്ടെ​ത്തു​ന്ന​തി​നും പ്ര​യാ​സ​ക​ര​മാ​ണ്. ഒ​രു കേ​സി​ല്‍ പി​ടി​ച്ചു ജാ​മ്യ​ത്തി​ല​റ​ങ്ങി​യാ​ല്‍ പി​ന്നീ​ട് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യും ബു​ദ്ധി​മു​ട്ടാ​ണ്. അ​തേ​സ​മ​യം ത​ന്നെ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പ്ര​ത്യേ​കി​ച്ച് കെഎ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ യു​വ​തി​ക​ളു​ടെ സ്ഥി​രം സാ​ന്നി​ധ്യം ഉ​ണ്ടെ​ന്ന് യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും പ​റ​യു​ന്നു. ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ യു​വ​തി​യെ കു​ള​ത്തു​പ്പു​ഴ​യി​ല്‍ മു​മ്പും ക​ണ്ട​താ​യും പ​റ​യു​ന്നു. ക​ഴി​ഞ്ഞ മാ​സം കൊ​ല്ലം-കു​ള​ത്തു​പ്പു​ഴ വേ​ണാ​ട് ബ​സി​ലെ യാ​ത്ര​ക്കാ​രി​യു​ടെ മ​ല ന​ഷ്ട്ട​മാ​യി​രു​ന്നു.
ഈ ​ദി​വ​സം അ​തേ​സ​മ​യം ര​ണ്ട് നാ​ടോ​ടി സ്ത്രീ​ക​ള്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്നു. അ​മ്മ​ന​ട സ്റ്റോ​പ്പി​ല്‍ നി​ന്നും അ​ഞ്ച​ലി​ന് ടി​ക്ക​റ്റ് എ​ടു​ത്തശേ​ഷം ഇ​വ​ര്‍ മീ​യ​ന്നൂ​ര്‍ ഭാ​ഗ​ത്ത് ഇ​റ​ങ്ങി. അ​ടു​ത്ത ദി​വ​സം ബ​സ് ജീ​വ​ന​ക്കാ​രോ​ട് വീ​ട്ടു​കാ​ര്‍ മ​ല ന​ഷ്ടട​മാ​യി എ​ന്ന വി​വ​രം പ​റ​ഞ്ഞ​പ്പോ​ഴാ​ണ് നാ​ടോ​ടി സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യം ഇ​വ​ര്‍ അ​റി​യു​ന്ന​ത്. ബ​സു​ക​ളി​ല്‍ നി​ന്നും ഇ​റ​ങ്ങു​മ്പോ​ള്‍ തി​ര​ക്ക് ഉ​ണ്ടാ​ക്കി​യാ​ണ് ഇ​വ​ര്‍ ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​ത്. സ്ത്രീ​ക​ള്‍ വ​യോ​ധി​ക​ര്‍ എ​ന്നി​വ​രേ​ണ് ക​വ​ര്‍​ച്ച സം​ഘം പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.
ബ​സ് യാ​ത്ര​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം എ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​റ​ങ്ങു​മ്പോ​ഴോ ബ​സി​നു​ള്ളി​ല്‍ തി​ര​ക്കു​ള്ള​പ്പോ​ഴോ അ​സാ​ധ​ര​മാ​യി എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ആ​യ​ത് ബ​സ് ജീ​വ​ന​ക്ക​രെ​യോ, പോ​ലീ​സി​നെ​യോ അ​റി​യി​ക്ക​ണം എ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തു​പ്പു​ഴ​യി​ല്‍ പി​ടി​യി​ലാ​യ യു​വ​തി​യെ കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു. ഇ​വ​രെ അ​ട്ട​കു​ള​ങ്ങ​ര വ​നി​താ ജ​യി​ലേ​ക്ക് മാ​റ്റി.