റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ട്ടോറിക്ഷ ​തൊ​ഴി​ലാ​ളി​ക​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Wednesday, October 20, 2021 10:37 PM IST
കു​ണ്ട​റ: കൊ​ച്ചുപ്ലാ​മൂ​ട്-മ​ൺ​ട്രോ​ത്തു​രു​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ട്ടോറിക്ഷ തൊ​ഴി​ലാ​ളി​ക​ൾ കി​ഴ​ക്കേ ക​ല്ല​ട​യി​ലെ കൊ​ച്ചു പ്ലാ​മൂ​ട് ജം​ഗ്ഷ​നി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധ സ​മ​രം ഷി​ബു അ​മ്പുവി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്തോ​ഷ് അ​ടൂ​രാ​ൻ, ദേ​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന ചി​റ്റു​മ​ല-മ​ൺ​റോ​തു​രു​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് എ​ത്ര​യും വേ​ഗം അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഓ​ട്ടോറിക്ഷ തൊ​ഴി​ലാ​ളി​ക​ൾ കൊ​ച്ചു പ്ലാ​മൂ​ട്ടി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്.

കി​ഴ​ക്കേ ക​ല്ല​ട, ചി​റ്റു​മ​ല, കൊ​ടു​വി​ള, കാ​ന​റാ ബാ​ങ്ക് ജം​ഗ്ഷ​ൻ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ഇ​തേ​ആ​വ​ശ്യം നി​ര​വ​ധി​ത​വ​ണ ഉ​ന്ന​യി​ച്ചി​രു​ന്നതാ​ണ്. ടാ​റിം​ഗ് ഇ​ള​കി കു​ഴി​ക​ളാ​യ റോ​ഡി​ന്‍റെ അ​പ​ക​ട സ്ഥി​തി ജ​ന​പ്ര​തി​നി​ധി​ക​ൾ നി​ര​വ​ധി ത​വ​ണ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ടവ​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ​ഫ​ല​മാ​യി ചി​റ്റു​മ​ല മു​ത​ൽ ഒ​രു കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് കൊ​ച്ചു പ്ലാ​മൂ​ട് വ​രെ ടാ​റി​ട്ടു പ​ണി​പൂ​ർ​ത്തീ​ക​രി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു.

കൊ​ച്ചുപ്ലാ​മൂ​ട്ടി​ൽ നി​ന്നും മ​ൺ​റോ തു​രു​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള ഏ​ഴു കി​ലോ​മീ​റ്റ​ർ റോ​ഡ് ത​ക​ർ​ന്നു അ​പ​ക​ട സ്ഥി​തി​യി​ലാ​യ​തു മൂ​ലം വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യും കാ​റും വി​ളി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് റോ​ഡി​ലെ കു​ഴി​ക​ളി​ൽ വ​ണ്ടി വീ​ണുണ്ടാ​കു​ന്ന കു​ലു​ക്ക​ത്തി​ൽ ദേ​ഹാ​സ്വാ​സ്ഥ്യ​മനു​ഭ​വ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.
മ​ഴ​ക്കാ​ലം ആ​യ​പ്പോ​ഴേ​ക്കും റോ​ഡി​ലെ കു​ഴി​ക​ൾ കൊ​ച്ചു​കൊ​ച്ചു കു​ള​ങ്ങ​ളായി ​മാ​റി​യി​രി​ക്കു​ന്നു.

ഈ ​കു​ള​ങ്ങ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ ശാ​പ​മാ​യി മാ​റി. നി​ര​വ​ധി ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കാ​ണ് റോ​ഡി​ന് ന​ടു​വി​ൽ രൂ​പം കൊ​ണ്ടി​രി​ക്കു​ന്ന കു​ള​ങ്ങ​ളി​ൽ വീ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി കാർ യാ​ത്ര പോ​ലും വി​ഷ​മ​ക​ര​മാ​യ സ്ഥി​തി​യി​ലാ​ണ്. മെ​റ്റ​ലി​ള​കി കു​ള​ങ്ങൾ സൃ​ഷ്ടി​ക്കു​ന്ന​തു​മാ​യ കൊ​ച്ചുപ്ലാ​മൂ​ട് മു​ത​ൽ മ​ൺ​ട്രോ​തു​രു​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാക്കും ​വ​രെ സ​മ​ര​പ​രി​പാ​ടി​ക​ൾ തു​ട​രു​മെ​ന്ന് ഓ​ട്ടോറിക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.