ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
Thursday, October 21, 2021 11:23 PM IST
കൊ​ല്ലം: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് പ്ര​കാ​രം 25 വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത നി​ല​നി​ല്‍​ക്കെ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ് അ​തോ​റി​റ്റി ചെ​യ​ര്‍​പെ​ഴ്‌​സ​ൺ‌ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍.
ഉ​ച്ച​കഴിഞ്ഞ് രണ്ടുമു​ത​ല്‍ രാ​ത്രി 10 വ​രെ സ​മ​യ​ത്ത് ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ദ്യല​ക്ഷ​ണം ക​ണ്ടാ​ലു​ട​ന്‍ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് മാ​റ​ണം. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ല്‍​ക്ക​രു​ത്. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ട്ട് അ​വ​യ്ക്ക​ടു​ത്ത് നി​ന്ന് മാ​റ​ണം. കെ​ട്ടി​ട​ത്തി​ന​ക​ത്ത് ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ര്‍​ശി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ഉ​ചി​തം.
ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്ക​ണം, സാ​മീ​പ്യ​വും ഒ​ഴി​വാ​ക്ക​ണം. കു​ട്ടി​ക​ള്‍ തു​റ​സാ​യ സ്ഥ​ല​ത്തും, ടെ​റ​സ്സി​ലും ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ല്‍ നി​ല്‍​ക്ക​രു​ത്. വാ​ഹ​ന​ങ്ങ​ള്‍ മ​ര​ച്ചു​വ​ട്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്യാ​നും പാ​ടി​ല്ല. ഇ​ടി​മി​ന്ന​ലു​ള്ള​പ്പോ​ള്‍ വാ​ഹ​ന​ത്തി​ന​ക​ത്ത് തു​ട​ര​ണം. കൈ​കാ​ലു​ക​ള്‍ പു​റ​ത്തി​ട​രു​ത്. സൈ​ക്കി​ള്‍, ബൈ​ക്ക് തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം. സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​ല്‍ ക​ഴി​യ​ണം.
തു​ണി​ക​ള്‍ എ​ടു​ക്കാ​ന്‍ ടെ​റ​സി​ലേ​ക്കോ, മു​റ്റ​ത്തേ​ക്കോ പോ​ക​രു​ത്. കു​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. പൈ​പ്പു​ക​ളി​ലൂ​ടെ മി​ന്ന​ല്‍ സ​ഞ്ച​രി​ക്കാ​മെ​ന്ന​തി​നാ​ല്‍ ടാ​പ്പു​ക​ളി​ല്‍ നി​ന്ന് വെ​ള്ളം ശേ​ഖ​രി​ക്ക​രു​ത്. ജ​ലാ​ശ​യ​ത്തി​ല്‍ മീ​ന്‍ പി​ടി​ക്കാ​നോ കു​ളി​ക്കാ​നോ ഇ​റ​ങ്ങ​രു​ത്. മ​ത്സ്യ​ബ​ന്ധ​നം, ബോ​ട്ടി​ംഗ് തു​ട​ങ്ങി​യ​വ​യും ഒ​ഴി​വാ​ക്ക​ണം. ബോ​ട്ടി​ന്‍റെ ഡെ​ക്കി​ല്‍ നി​ല്‍​ക്ക​രു​ത്. ചൂ​ണ്ട​യി​ടാ​നോ വ​ല​യെ​റി​യാ​നോ പാ​ടി​ല്ല. പ​ട്ടം പ​റ​ത്തു​ക​യും അ​രു​ത്. ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വൃ​ക്ഷ കൊ​മ്പി​ലോ ഇ​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്.
വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് കെ​ട്ട​രു​ത്. ഇ​ടി​മി​ന്ന​ലി​ല്‍​നി​ന്ന് സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ കെ​ട്ടി​ട​ങ്ങ​ള്‍​ക്കു മു​ക​ളി​ല്‍ മി​ന്ന​ല്‍ ചാ​ല​കം സ​ഹാ​യ​ക​മാ​ണ്. വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​യി സ​ര്‍​ജ് പ്രോ​ട്ട​ക്ട​റും.
മി​ന്ന​ല്‍ ഏ​റ്റാ​ല്‍ ആ​ദ്യ മു​പ്പ​ത് സെ​ക്ക​ന്‍​ഡ് ജീ​വ​ന്‍ ര​ക്ഷി​ക്കാ​നു​ള്ള സു​വ​ര്‍​ണ നി​മി​ഷ​ങ്ങ​ളാ​ണ്. മി​ന്ന​ലേ​റ്റ ആ​ളി​ന് വൈ​ദ്യ സ​ഹാ​യം ഉ​ട​ന്‍ എ​ത്തി​ക്ക​ണം.
കാ​റ്റു​ള്ള​പ്പോ​ഴും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ല്‍ നി​ല്‍​ക്കാ​നോ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നോ പാ​ടി​ല്ല. വീ​ട്ട് വ​ള​പ്പി​ലെ മ​ര​ങ്ങ​ളു​ടെ അ​പ​ക​ട​ക​ര​മാ​യ ചി​ല്ല​ക​ള്‍ വെ​ട്ടി​യൊ​തു​ക്ക​ണം. പൊ​തു ഇ​ട​ങ്ങ​ളി​ലു​ള്ള​വ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ആ​വ​ശ്യാ​നു​സ​ര​ണം വെ​ട്ടി ഒ​തു​ക്ക​ണം.
ഉ​റ​പ്പി​ല്ലാ​ത്ത പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍, വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍, കൊ​ടി​മ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് അ​രി​കി​ലും പോ​ക​രു​ത്. വാ​ഹ​ന​ങ്ങ​ളും നി​ര്‍​ത്തി​യി​ട​രു​ത്.
കാ​റ്റ് വീ​ശി തു​ട​ങ്ങു​മ്പോ​ള്‍ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും അ​ട​ച്ചി​ട​ണം. ടെ​റ​സി​ലേ​ക്ക് പോ​ക​രു​ത്. ഓ​ല മേ​ഞ്ഞ​തോ, ഷീ​റ്റ് പാ​കി​യ​തോ, അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തോ ആ​യ വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ​ണം.
വൈ​ദ്യു​തി ക​മ്പി​ക​ളും പോ​സ്റ്റു​ക​ളും പൊ​ട്ടി വീ​ണാ​ല്‍ കെ​എ​സ്ഇ​ബി​യു​ടെ 1912, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ 1077 ന​മ്പ​രി​ലോ അ​റി​യി​ക്ക​ണം. പ​ത്രം-​പാ​ല്‍ വി​ത​ര​ണ​ക്കാ​ര്‍ ഉ​ള്‍​പ്പ​ടെ അ​തി​രാ​വി​ലെ ജോ​ലി​ക്ക് ഇ​റ​ങ്ങു​ന്ന​വ​ര്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ കൂ​ടി ക​ട​ന്ന് പോ​കു​ന്ന വൈ​ദ്യു​ത ലൈ​നു​ക​ളി​ല്‍ വൈ​ദ്യു​തി ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. നി​ര്‍​മാ​ണ ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ ജോ​ലി താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ​ണം എ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.